Sorry, you need to enable JavaScript to visit this website.

കോറോണ: 500 കോടിയുടെ സഹായം വാഗ്ദാനം ചെയ്ത് ടാറ്റ

ന്യൂദൽഹി: കോവിഡ് 19ന് എതിരായ പോരാട്ടത്തില്‍ 500 കോടി രൂപയുടെ വാഗ്ദാനവുമായി ടാറ്റ ട്രസ്റ്റ്.  മെഡിക്കൽ ഓഫീസർമാർക്കുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, വർദ്ധിച്ചുവരുന്ന കേസുകൾ ചികിത്സിക്കുന്നതിനുള്ള ശ്വസന സംവിധാനങ്ങൾ, ടെസ്റ്റിംഗ് കിറ്റുകൾ, രോഗബാധിതരായ രോഗികൾക്ക് മോഡുലാർ ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കുക, കൊറോണ ബോധവല്‍ക്കരണം, ആരോഗ്യ പ്രവർത്തകരുടെ പരിശീലനം എന്നിവയ്ക്കായി ഈ ഫണ്ടുകൾ ഉപയോഗിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ രത്തൻ ടാറ്റ പറഞ്ഞു.

"മനുഷ്യവംശം നേരിടുന്ന ഏറ്റവും കഠിനമായ വെല്ലുവിളികളിലൊന്നാണ് ഇത്. ടാറ്റ ട്രസ്റ്റുകളും കമ്പനികളും മുമ്പ് രാജ്യത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പൊഴത്തെ ആവശ്യകതയേക്കാൾ വലുതല്ല മറ്റൊന്നും” അദ്ദേഹം ട്വീറ്റ് ചെയ്തു.

Latest News