Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഝാര്‍ഖണ്ഡില്‍ കോവിഡ് ഇല്ലെന്ന് മന്ത്രി; ടെസ്റ്റ് ചെയ്തത് 137 പേരെ മാത്രമെന്ന് കുറ്റസമ്മതം

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ഇതുവരെ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി ബന്ന ഗുപ്ത. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇതുവരെ പരിശോധിച്ച 137 കേസികളില്‍ ആര്‍ക്കും രോഗ ബാധയില്ലെന്ന് മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനം ഇപ്പോള്‍ ടൈം ബോബില്‍ ഇരിക്കുകയാണെന്നാണ് അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യയുടെ ഝാര്‍ഖഖണ്ഡ് ചാപ്റ്റർ സെക്രട്ടറി ഡോ. മുഹമ്മദ് ആസാദിന്റെ പ്രതികരണം. 2011 ലെ കണക്കനുസരിച്ച് 3.2 കോടി ജനങ്ങളുള്ള സംസ്ഥാനത്ത് ഇതുവരെ 137 പേരെ മാത്രമാണ് കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കിയത്. "ഝാര്‍ഖണ്ഡിലെ ജനങ്ങള്‍ ഇപ്പോള്‍ ഒരു ടൈം ബോബില്‍ ഇരികുന്ന പ്രതീതിയാണ്. സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികളുടെ ജനസംഖ്യയും തിരിച്ചുവരവും കണക്കിലെടുത്ത് പരിശോധനകൾ വളരെ കുറവാണ്. കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ട്." അദ്ദേഹം പറഞ്ഞു. 

ഝാര്‍ഖണ്ഡില്‍ വളരെ കൂടുതല്‍ പേര്‍ ഇതര സംസ്ഥാനങ്ങളില്‍ തൊഴിലെടുന്നവരായിരുന്നിട്ടും ഇവരെ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ 45,197 പേര്‍ സംസ്ഥാനത്ത് എത്തിയിട്ടുന്ന് ദ്യോഗിക കണക്കുകളിലുണ്ടെങ്കിലും അവരിൽ പലരും സ്ക്രീനിംഗിന് പോലും വിധേയമായിട്ടില്ല. തമിഴ്‌നാട്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ജംഷദ്‌പൂർ, റാഞ്ചി, ധൻബാദ് റെയിൽവേ സ്റ്റേഷനുകളിൽ എത്തിയിട്ടുണ്ട്. റിസോഴ്‌സ് പ്രതിസന്ധി കാരണം നിരവധി തൊഴിലാളികളെ അൺചെക്ക് ചെയ്തതായി ആരോഗ്യമന്ത്രി ബന്ന ഗുപ്ത സമ്മതിക്കുന്നു.  

അതാത് ജില്ലകളിൽ നിന്ന് സഹായം തേടിയിരുന്നെങ്കില്‍ ഞങ്ങൾക്ക് അവ സ്ക്രീൻ ചെയ്യാൻ കഴിയുമായിരുന്നു എന്നത് സത്യമാണ്. ഇപ്പോൾ തൊഴിലാളികൾ എല്ലായിടത്തും ചിതറിക്കിടക്കുകയാണ് ഞങ്ങൾ അവരെ ട്രാക്കുചെയ്യുകയും എല്ലാവരേയും അറിയിക്കുകയും ചെയ്യുന്നു. പ്രവേശനം നിർത്തിയിട്ട് ഇപ്പോൾ മൂന്ന് ദിവസമായി, രോഗത്തിൻറെ ആദ്യകാലത്തെക്കുറിച്ച് ഞങ്ങൾക്ക് അത്തരം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Latest News