കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ വീടുകളില്‍ സ്റ്റിക്കര്‍ പതിക്കുന്നു

തിരുവനന്തപുരം- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കരുതല്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ തല്‍ക്കാലം സന്ദര്‍ശനം അരുതെന്ന സ്റ്റിക്കര്‍ പതിച്ചു തുടങ്ങി. തിരുവനന്തപുരത്തും പത്തനംതിട്ടയിലുമാണ് സ്റ്റിക്കര്‍ പതിച്ചു തുടങ്ങിയത്.

തദ്ദേശ ജനപ്രതിനിധികള്‍, ആരോഗ്യ വിഭാഗം, ആശാപ്രര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വീടുകള്‍ സന്ദര്‍ശിച്ച് സറ്റിക്കര്‍ പതിക്കുന്നത്. താല്‍ക്കാലിക സന്ദര്‍ശനം അരുത് എന്ന് വ്യക്തമാക്കുന്ന സ്റ്റിക്കറില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ആവശ്യമായ ഒന്‍പതിന നിര്‍ദേശങ്ങളുമുണ്ട്.

നിരീക്ഷണത്തിലുള്ള വ്യക്തിയുടെ പേരും വിലാസവും കുടുംബാംഗങ്ങളുടെ എണ്ണവും രേഖപ്പെടുത്തിയിട്ടുണ്ട്.

 

Latest News