തിരുവനന്തപുരത്ത് 42 പോലീസുകാര്‍ വീടുകളില്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം- വിമാനത്താവളത്തല്‍ ഇറങ്ങിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് 42 പോലീസുകാര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തില്‍. തിരുവനന്തപുരം വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാള്‍ക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരത്ത് ഇതുവരെ ആറു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര്‍ക്ക് രോഗം ഭേദമായി.
മൂന്ന് പോരാണ് ചികിത്സയിലുള്ളത്.
ജില്ലയില്‍ 11024 പേരാണ് വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. രോഗലക്ഷണങ്ങളുമായി ആശുപത്രികളില്‍ 13 പേരെ കൂടി പ്രവേശിപ്പിച്ചു. നേരത്തെ ഐസൊലേഷനിലായിരുന്ന 26 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

 

Latest News