പൂനെ- കോവിഡ് 19 രോഗികളെ ചികിത്സിക്കുന്ന പൂനെ ആശുപത്രിയിലെ നഴ്‌സിനെ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നായിഡു ഹോസ്പിറ്റലിലെ നഴ്‌സിനോട് സംസാരിച്ച പ്രധാനമന്ത്രി കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയേയും ജീവനക്കാരേയും അഭിനന്ദിച്ചു.
ആശുപത്രയിലെ നഴ്‌സ് ഛായാ ജഗ്ദീപിനാണ് മോഡിയുടെ ഫോണ്‍ ലഭിച്ചതെന്ന് പൂനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. നഴ്‌സിനോട് മറാത്തിയില്‍ സംസാരിച്ചു തുടങ്ങിയ മോഡി ആശുപത്രിയില്‍ തങ്ങി രോഗികളെ ചികിത്സിക്കുന്നതില്‍ കുടുംബത്തിനു ഭയമുണ്ടോ എന്നാണ് ആദ്യം അന്വേഷിച്ചത്. കുടുംബത്തെ കുറിച്ച് വിഷമമുണ്ടെങ്കിലും ഇപ്പോള്‍ രോഗികളെ സേവിക്കുകയാണ് പ്രധാനമെന്ന് ഛായ മറുപടി നല്‍കി.
ചികിത്സിക്കുന്ന രോഗികള്‍ക്ക് ഭയമുണ്ടോ എന്ന ചോദ്യത്തിന് അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പു നല്‍കി സമാധാനിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് നഴ്‌സ് പ്രതികരിച്ചു.






