Sorry, you need to enable JavaScript to visit this website.

സര്‍ക്കാരുകള്‍ക്കും ഏജന്‍സികള്‍ക്കും 80 കോടി ഡോളര്‍ പരസ്യ സൗജന്യവുമായി ഗൂഗിള്‍

ന്യൂയോര്‍ക്ക്- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരുകള്‍ക്കും ഗവേഷകര്‍ക്കുമായി 80 കോടി ഡോളര്‍ നല്‍കുമെന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചായ്. സര്‍ക്കാരുകളേയും ആരോഗ്യ സ്ഥാപനങ്ങളേയും ചെറുകിട ബിസിനസുകളേയും സഹായിക്കാന്‍ പരസ്യ ക്രെഡിറ്റുകളായാണ് നല്‍കുക.
പരസ്യ ഗ്രാന്റായി 25 കോടി ഡോളര്‍ ലോകാരോഗ്യ സംഘടനക്കും 100 സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുമാണ് നല്‍കുന്നത്. ചെറുകിട ബിസിനസ് സ്ഥാപനങ്ങള്‍ക്ക് 34 കോടി പരസ്യ ഗ്രാന്റ് നല്‍കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് കോടി ഡോളര്‍ ഗൂഗിള്‍ ക്ലൗഡ് ക്രെഡിറ്റ് നല്‍കും.

 

Latest News