Sorry, you need to enable JavaScript to visit this website.

കൊറോണ വൈറസിന്റെ ആദ്യ ചിത്രം പുറത്തുവിട്ട് ഇന്ത്യ; കേരളത്തിലെ രോഗിയില്‍ നിന്നും എടുത്ത സാമ്പിളിലൂടെ

ന്യൂദല്‍ഹി- ലോകത്താകമാനം 5 ലക്ഷത്തിലേറെ പേര്‍ക്ക് പടര്‍ന്നു പിടിക്കുകയും 27000 ലേറെ പേരുടെ മരണത്തിനും വഴിവെച്ച കൊവിഡ്19 ന് കാരണമായ കൊറോണ വൈറസിന്റെ മൈക്രോസ്‌കോപിക് ചിത്രം കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ജനുവരി 30 ന് ഇന്ത്യയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച കേരളത്തിലെ രോഗിയുടെ വായയില്‍ നിന്നും എടുത്ത സാമ്പിളിലൂടെയാണ് മൈക്രോ സ്‌കോപിക് ചിത്രം എടുക്കാനായത്.
കൊവിഡിനു കാരണാമാവുന്ന കൊറോണ വൈറസ് ശാഖയിലെ സാര്‍സ്ഇീ്2 എന്ന വൈറസിന്റെ ചിത്രമാണ് പുറത്തു വിട്ടത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) പബ്ലിക്കേഷനായ ഐ.ജി.എം.ആറില്‍ ഇതിന്റെ ചിത്രം നല്‍കിയിട്ടുണ്ടെന്നും ഈ ശാസ്ത്ര സംഘം പറയുന്നു. കൊറോണ വൈറസ് ശാഖയിലെ സാര്‍സ്ഇീ്2 വിന്റെ രൂപരേഖ ഇതുവരെ ലോകത്തിലെ ഒരു മെഡിക്കല്‍ സംഘത്തിനും കണ്ടെത്താനായിട്ടില്ലായിരുന്നു.
നേരത്തെ പടര്‍ന്നു പിടിച്ച വൈറസ് ബാധയായ മെര്‍സിന്റെയും സാര്‍സിന്റെയും കൊറോണ വൈറസും കൊവിഡ്19 ന് കാരണമായ കൊറോണ വൈറസും തമ്മില്‍ സാമ്യമുണ്ടെന്നാണ് ശാസ്ത്ര സംഘം അറിയിക്കുന്നത്.
എന്നാല്‍ ഈ വൈറസുകളേക്കാള്‍ വ്യാപന ശേഷി കൊവിഡ്19 വൈറസിനുണ്ട്. 

Latest News