പഞ്ചാബില്‍ കോവിഡ് ബാധിച്ച് മരിച്ചയളില്‍നിന്ന് 23 പേര്‍ക്ക് രോഗം

ചാണ്ഡിഗഢ്- പഞ്ചാബില്‍ കോവിഡ് 19 ബാധിച്ച് മരിച്ചയാളില്‍നിന്ന് 23 പേര്‍ക്ക് രോഗം പകര്‍ന്നതായി സ്ഥിരീകരണം. 70 കാരനാണ് സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് നിലവിലുള്ള 33 കേസുകളില്‍ 23 പേര്‍ക്കും രോഗം ബാധിച്ചത് ഇയാളില്‍നിന്നാണ്.
മാര്‍ച്ച് ആദ്യം ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച മടങ്ങി എത്തിയ ഇയാള്‍ സ്വയം കരുതല്‍ ലംഘിച്ച് നൂറോളം പേരുമായി ഇടപഴകിയെന്നും കണ്ടെത്തിയിട്ടുണ്ട്. ബംഗ സ്വദേശിയും പുരോഹിതനമായ ബല്‍ദേവ് സിംഗ് സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മാര്‍ച്ച് 18നാണ് ഇയാള്‍ മരിച്ചത്. മറ്റു രണ്ട് പേരോടൊപ്പം വിദേശ യാത്ര നടത്തി മടങ്ങിയ ഇയാളോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു.

 

Latest News