Sorry, you need to enable JavaScript to visit this website.

കൊറോണ ബാധിച്ച് കേരളത്തിൽ ആദ്യമരണം; കൊച്ചിയിൽ, ദുബായിൽ നിന്നെത്തിയ ആൾ

തിരുവനന്തപുരം- കേരളത്തിൽ കൊറോണ ബാധിച്ച് ആദ്യമരണം. കൊച്ചി കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ദുബായിൽനിന്ന് നെടുമ്പാശേരി വിമാനതാവളം വഴി എത്തിയ യാത്രക്കാരനായിരുന്നു. ഇന്ന് രാവിലെ എട്ടുമണിക്കാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും ടാക്‌സി ഡ്രൈവർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം താമസിച്ച ഫഌറ്റിലെ 44 പേരും നിരീക്ഷണത്തിലാണ്. ഇക്കഴിഞ്ഞ 22 നാണ് ഇദ്ദേഹത്തെ ആശുപത്രിയൽ പ്രവേശിപ്പിച്ചത്. മട്ടാഞ്ചേരി സ്വദേശിയാണ്. 69 വയസ്സ് ഉള്ള ഇദ്ദേഹം ഹൃദ്രോഗി ആയിരുന്നു. ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടായിരുന്നു.

Latest News