Sorry, you need to enable JavaScript to visit this website.

രക്ഷകനായി ചമഞ്ഞ് കൂട്ടുകാരുമായി ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു

റാഞ്ചി- ലോക്ഡൗണില്‍പെട്ട പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിലെ ധുംകയിലാണ് സംഭവം. സംഭവത്തില്‍ സുഹൃത്ത് ഉള്‍പ്പെടെ ഒന്‍പതു പേര്‍ അറസ്റ്റിലായി. ഹോസ്റ്റല്‍ പൂട്ടിയതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം വീട്ടിലേക്കു പോയ പെണ്‍കുട്ടിയാണ് ബലാല്‍സംഗത്തിനിരയായത്. വഴിയില്‍ വച്ച് സുഹൃത്ത് മറ്റുള്ളവരെ വിളിച്ചു വരുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.
ഈ മാസം 24 നായിരുന്നു സംഭവം. ഹോസ്റ്റല്‍ പൂട്ടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി രക്ഷിതാവിനെ വിളിച്ച് വിവരം പറഞ്ഞിരുന്നെങ്കിലും പെണ്‍കുട്ടിയുടെ പിതാവിന് സമയത്ത് എത്തിച്ചേരാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി അടുത്ത സുഹൃത്തിന്റെ സഹായം തേടിയത്.
ലോക്ഡൗണിനിടെ ദേശീയപാതയിലൂടെ പോകുന്നത് അപകടമാണെന്നു പെണ്‍കുട്ടിയെ ധരിപ്പിച്ച പ്രതി ആള്‍സഞ്ചാരമില്ലാത്ത മറ്റൊരു വഴിയിലൂടെയാണ് യാത്ര തിരിച്ചത്. വിജനമായ സ്ഥലത്തു വാഹനം നിര്‍ത്തി തന്നെ പീഡിപ്പിക്കുകയായിരുന്നു. സുഹൃത്തുക്കളെ വിളിച്ചു വരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാതായും പെണ്‍കുട്ടി മൊഴി നല്‍കി.
 

Latest News