ഫലപ്രദമെന്ന് തെളിയിക്കാത്ത മരുന്നുകള്‍ കൊറോണക്ക് ഉപയോഗിക്കരുത്- ലോകാരോഗ്യ സംഘടന

ജനീവ- ലോകത്താകമാനം അഞ്ചു ലക്ഷം പേരെ കൊറോണ വൈറസ് ബാധിച്ചതായി ലോകാരോഗ്യസംഘടനാ മേധാവി. 20,000 പേര്‍ മരിച്ചു. രോഗത്തില്‍നിന്ന് സംരക്ഷണം തേടാനോ പ്രതിരോധിക്കാനോ ഉള്ള ശ്രമങ്ങള്‍ പൂര്‍ണതോതിലല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാകവചങ്ങള്‍ മതിയാകുന്നില്ല. കൊറോണക്ക് ഫലപ്രദമാണെന്ന് തെളിയിക്കപ്പെടാത്ത മരുന്നുകള്‍ ചികിത്സക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ഡബ്ലിയു. എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനം ഗബ്രിയേസസ് പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ കവചം നല്‍കുന്ന കാര്യത്തിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സമ്പന്ന രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടേത് പോലെ ദരിദ്ര രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരും സുരക്ഷ അര്‍ഹിക്കുന്നു.

 

Latest News