സുഖാശംസയുമായി ബോറിസിന് മോഡിയുടെ സന്ദേശം

ന്യൂദല്‍ഹി- കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെ എന്ന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് സന്ദേശം നല്‍കിയിരിക്കുന്നത്.

'പ്രിയപ്പെട്ട ബോറിസ് ജോണ്‍സന്‍, നിങ്ങള്‍ ഒരു പോരാളിയാണ്. ഈ വെല്ലുവിളിയും നിങ്ങള്‍ അതിജീവിക്കും. നിങ്ങളുടെ നല്ല ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നു. ആരോഗ്യമുള്ള ഒരു യു.കെയെ ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും നല്‍കുന്നു.' മോഡി കുറിച്ചു.

കോവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം താന്‍ ഐസൊലേഷനിലേക്ക് പോവുകയാണെന്ന് വീഡിയോ സന്ദേശത്തിലൂടെ ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിരുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കൊറോണ വൈറസിനെതിരായ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

 

Latest News