അങ്കമാലി - പുളിയനം അയ്ക്കാട്ട് കടവ് പാടത്തിന് തീപിടിച്ചു. വ്യാഴം വൈകുന്നേരത്തോടെയാണ് തീ പിടിച്ചതെങ്കിലും നാട്ടുകാരുടെ നേതൃത്വത്തിൽ തീയണച്ചിരുന്നു.
തീ പൂർണമായും അണയാത്തതിനാൽ ഇന്ന് ഉച്ചയോടെ തീ വീണ്ടും പടരുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു. സംഭവസ്ഥലത്തേക്ക് വാഹനം ചെല്ലാത്തതിനാൽ തീ തല്ലി കെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തീ നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ വാഹനത്തിന് വരുവാൻ സമീപത്തുള്ള പറമ്പിലൂടെ നാട്ടുകാരുടെ സഹായത്തോടെ താൽക്കാലികമായി റോഡുണ്ടാക്കുകയും ചെയ്തു. തുടർച്ചയായി അഞ്ച് മണിക്കുറിലധികം ശ്രമിച്ചാണ് തീ അണച്ചത്.
സീനിയർ ഫയർ ഓഫീസർ പി വി പൗലോസിൻ്റെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് സംഘത്തിൽ സേനാംഗങ്ങളായ ഒ ജി സിദ്ധാർത്ഥൻ , കെ ജി. സാംസൺ, റെജി എസ് വാര്യർ, അനിൽ മോഹൻ, സാജൻ സൈമൺ, ആർ ദർശക്, ഉദയകുമാർ എന്നിവരുണ്ടായിരുന്നു






