ന്യൂദല്‍ഹി- കേരളത്തിന് 460.77 കോടി രൂപയുടെ കേന്ദ്രസഹായം. 2019 ലെ പ്രളയ സഹായ ഫണ്ടാണ് അനുവദിച്ചിട്ടുള്ളത്. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നുള്ള തുകയാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് ഈ തീരുമാനമെടുത്തത്. കേരളത്തിനും മറ്റ് ആറ് സംസ്ഥാനങ്ങള്‍ക്കും സഹായമുണ്ട്.
നേരത്തെ പ്രളയസഹായം നല്‍കുന്നതില്‍നിന്ന് കേരളത്തെ ഒഴിവാക്കിയിരുന്നു. 2100 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്.