വിലക്കിയിട്ടും പുറത്തിറങ്ങി, സഹോദരനെ അടിച്ചുകൊന്നു

മുംബൈ- കോവിഡ് ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിക്കാതിരുന്ന യുവാവിനെ സഹോദരന്‍ കൊലപ്പെടുത്തി. 28 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ കാന്തിവ്‌ലിയില്‍ ബുധനാഴ്ച രാത്രിയില്‍ ദുര്‍ഗേഷ് ലക്ഷ്മി ഠാക്കൂര്‍ എന്നയാളാണു കൊല്ലപ്പെട്ടത്. സഹോദരന്‍ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് പുനെയില്‍ ജോലി ചെയ്തിരുന്ന ദുര്‍ഗേഷ് അടുത്തിടെയാണു കാന്തിവ്‌ലിയില്‍ എത്തിയത്. വീടിനു പുറത്തിറങ്ങരുതെന്ന് സഹോദരന്‍ രാജേഷ് പലവട്ടം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അത് അനുസരിക്കാതെ ബുധനാഴ്ച രാത്രി പുറത്തു പോയി തിരിച്ചു വന്ന ദുര്‍ഗേഷിനോട് രാജേഷും ഭാര്യയും തട്ടിക്കറി. വാക്കുതര്‍ക്കം കയ്യാങ്കളിയായി. മരക്കഷണം കൊണ്ട് തല്ക്കടിയേല്‍ക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ദുര്‍ഗേഷിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് സമതാനഗര്‍ പൊലീസ് പറഞ്ഞു.

 

Latest News