തിരുവനന്തപുരം- ലോക്ക്ഡൗണ്‍ കാലത്ത് പൊതുസ്ഥലങ്ങള്‍ വിജനമായതോടെ സംസ്ഥാനത്ത് തെരുവുനായ്‌ക്കൾക്കും കുരങ്ങന്‍മാര്‍ക്കും ഭക്ഷണം കിട്ടാത്ത സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവിക്കാനുള്ള ഭക്ഷണം കിട്ടാതെ തെരുവുനായ്‌ക്കൾ അലയുന്ന സ്ഥിതിയുണ്ട്. കൂടുതൽ ദിവസം ഭക്ഷണം കിട്ടാതെ വന്നാൽ അവ അക്രമാസക്തരാകാനും ഇടയുണ്ട്. അങ്ങനെയുള്ള ജന്തുക്കൾക്ക് ഭക്ഷണം എത്തിക്കാനുള്ള സംവിധാനം തദ്ദേശസ്ഥാപനങ്ങൾ ആലോചിക്കണം. തിരുവനന്തപുരത്ത് കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
ശാസ്താംകോട്ട, മലപ്പുറത്തെ മുന്നിയൂര്‍, തലക്കളത്തൂര്‍, വള്ളിക്കാട് തുടങ്ങിയ നിരവധി കാവുകളില്‍ ഇപ്പോള്‍ ഭക്തജനങ്ങള്‍ എത്തുന്നില്ല. അവിടെ എത്തിയിരുന്ന ഭക്തരാണ് അവിടുയുള്ള കുരങ്ങന്‍മാര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. എന്നാല്‍ അവയും ഭക്ഷണം ലഭിക്കാതെ അക്രമാസക്തരാകുന്നുണ്ട്. ഇതിനു പരിഹാരം കാണാന്‍ സാധിക്കുന്നത് ക്ഷേത്ര അധികാരികള്‍ക്ക് തന്നെയാണ്. കുരങ്ങന്മാര്‍ക്ക് ഭക്ഷണം നല്‍കാനുള്ള സൗകര്യം അവര്‍ ഒരുക്കേണ്ടതുണ്ട്. മുഖ്യമന്ത്രി പറഞ്ഞു






