സൗദിയില്‍ കാറിന്റെ ഗ്ലാസില്‍ തുപ്പിയ യുവാവ് അറസ്റ്റില്‍-video

ഹായില്‍ - കാറിന്റെ വിന്റോ ഗ്ലാസില്‍ തുപ്പിയ സൗദി യുവാവിനെ അറസ്റ്റ് ചെയ്തതായി ഹായില്‍ പോലീസ് വക്താവ് മേജര്‍ സാമി അല്‍ശമ്മരി അറിയിച്ചു. യുവാവ് തുപ്പുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നാല്‍പതു വയസ്സായ സൗദി പൗരനാണ് അറസ്റ്റിലായതെന്നും ഇയാള്‍ മാനസിക രോഗിയാണെന്നും വ്യക്തമായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയില്‍ യുവാവിന് കൊറോണ ബാധിച്ചിട്ടില്ലെന്നും സ്ഥിരീകരിച്ചു. യുവാവിനെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഹായില്‍ പോലീസ് വക്താവ് അറിയിച്ചു.
നിര്‍ത്തിയിട്ട കാറിന്റെ ചില്ലില്‍ കരുതിക്കൂട്ടി തുപ്പിയ മറ്റൊരു യുവതിക്കു വേണ്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം തുടരുകയാണ്. കൈയില്‍ കരുതിയ കുപ്പിയുമായി ചില്ലുകള്‍ വൃത്തിയാക്കുന്നതിന് വാഹനങ്ങള്‍ക്കിടയിലൂടെ നടന്നുനീങ്ങുന്നതിനിടെയാണ് യുവതി ഗ്ലാസില്‍ തുപ്പിയത്. അല്‍പദൂരം മുന്നോട്ടുനീങ്ങിയ ശേഷം പിന്നിലേക്കു തന്നെ വന്ന് ചില്ലില്‍ പതിഞ്ഞ സ്വന്തം തുപ്പല്‍ തുണിക്കഷ്ണം ഉപയോഗിച്ച് യുവതി പിന്നീട് തുടക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും  സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

Latest News