കണ്ണൂര്‍- കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്വാറന്റൈനിലാക്കിയ ആളെ വീട്ടിലേക്ക് കൊണ്ടുപോയ മുസ്ലിം ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം ഷഫീക്കിനെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
നിരീക്ഷണത്തിലുള്ള ബന്ധുവിനെ അധികൃതരുടെയും പോലീസിന്റെയും കണ്ണുവെട്ടിച്ച് വീട്ടിലേക്ക് കൊണ്ടുപോയെന്നാണ്. ഇയാളെ തിരികെ നിരീക്ഷണ കേന്ദ്രത്തിലാക്കിയിട്ടുണ്ട്.






