തിരുവനന്തപുരം- കൊവിഡ് 19 നിരീക്ഷണത്തിലിരിക്കേ നിര്‍ദ്ദേശം ലംഘിച്ച് സ്വദേശമായ കാൺപുരിലേക്ക് പോയ കൊല്ലം സബ് കളക്ടര്‍ അനുപം മിശ്രയ്ക്ക് സസ്‌പെന്‍ഷന്‍. സബ്കലക്ടറുടെ ഗുരുതരമായ നിയമ ലംഘനം സംബന്ധിച്ച് വകുപ്പുതല നടപടിക്ക് കലക്ടര്‍ ബി അബ്ദുൽ നാസർ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പിന്‍റെ പരാതിയില്‍ പോലീസ് കേസെടുത്തതിനു പിന്നാലെയാണ് സസ്പെന്‍ഷന്‍ ഉത്തരവ് വന്നിരിക്കുന്നത്.
കൊല്ലം തേവള്ളിയിലെ സർക്കാർ ജീവനക്കാരുടെ ക്വാർട്ടേഴ്സിൽ നിന്നാണ് സബ് കലക്ടർ ക്വറന്റീനിലിരിക്കേ സ്വദേശത്തേക്ക് കടന്നത്. ആരോഗ്യസ്ഥിതി അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോൾ സബ് കലക്ടര്‍ സ്ഥലത്ത് ഇല്ലായിരുന്നു. എവിടെയാണെന്ന് തിരക്കിയപ്പോള്‍ സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥനും കൈമലര്‍ത്തി. തുടര്‍ന്ന് കലക്ടറെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ബെംഗളൂരുവിലാണ് എന്നാണ് പറഞ്ഞത്. എന്നാൽ ടവർ ലൊക്കേഷൻ കാണ്‍പുരായിരുന്നു. ഹോം ക്വാറന്റൈനില്‍ കഴിയാതെ പോയതിനെ കുറച്ച് ആരാഞ്ഞപ്പോള്‍, 'ഹോം ക്വാറന്റൈന്‍ എന്നാല്‍ സ്വന്തം വീട്ടില്‍ പോയി താമസിക്കാനാണ്' നിര്‍ദേശിച്ചതെന്നാണ് താന്‍ ധരിച്ചതെന്നായിരുന്നു സബ് കലക്ടറുടെ വിചിത്രമയ മറുപടി.
കൊല്ലം വെസ്റ്റ് പോലീസാണ് അനുപം മിശ്രയ്‌ക്കെതിരേ കേസെടുത്തിരിക്കുന്നത്. ക്വാറന്റീൻ ലംഘനം ഉൾപ്പെടെ നാലു വകുപ്പുകളാണ് സബ് കലക്ടർക്കെതിരെ ചുമത്തിയത്. രണ്ട് വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകളാണിവ. സംഭവത്തില്‍ കലക്ടറുടെ ട്രൈവര്‍ക്കെതിരെയും നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.






