ചെന്നൈ-കൊറോണ ജാഗ്രതയുടെ പേരില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിയതിനാല്‍ വിദേശത്ത് ജോലിക്കുപോകാന്‍ സാധിക്കാത്ത നഴ്‌സ് ജീവനൊടുക്കി. ആവഡിയിലുള്ള സതീഷന്റെ ഭാര്യ ജോഷിര്‍ന(32)യെയാണ് വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ചെന്നൈ പോരൂരിലുള്ള സ്വകാര്യാശുപത്രിയില്‍ നഴ്‌സായ ഇവര്‍ക്ക് സിങ്കപ്പൂരിലെ ആശുപത്രിയില്‍നിന്ന് നിയമന ഉത്തരവ് ലഭിച്ചിരുന്നു. തുടര്‍ന്ന് ചെന്നൈയിലെ ജോലി രാജിവെക്കുകയും ചെയ്തു. എന്നാല്‍ കൊറോണ പടരുന്നതിനാല്‍ സിങ്കപ്പൂരിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ ഭര്‍ത്താവും മാതാപിതാക്കളും നിര്‍ദേശിച്ചു. പിന്നീട് രാജ്യാന്തര വിമാനസര്‍വീസുകള്‍ മുടങ്ങുകയുംചെയ്തതോടെ ജോഷിര്‍നയുടെ യാത്ര മുടങ്ങി. കുറച്ചുദിവസങ്ങളായി ഇവര്‍ കടുത്ത നിരാശയിലായിരുന്നുവെന്ന് പറയുന്നു. മൂന്നുവയസ്സുള്ള മകളും ഒരു വയസ്സുള്ള മകനുമുണ്ട്.






