ചൈനക്കൊപ്പം ചേർന്ന് കോവിഡിനെതിരെ പൊരുതുമെന്ന് അമേരിക്ക

ന്യൂയോർക്ക്- ചൈനയും അമേരിക്കയും കൊറോണ വൈറസിനെതിരെ സംയുക്ത പോരാട്ടം നടത്താൻ തീരുമാനിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ജിൻപിംഗും നടത്തിയ ഫോൺ സംഭാഷണത്തിലാണ് തീരുമാനം. ചർച്ച ഫലപ്രദമായിരുന്നുവെന്നും വൈറസിനെതിരായ പോരാട്ടം ചൈന ഫലപ്രദമായി നടത്തിയിട്ടുണ്ടെന്നും ഈ അനുഭവം  മുതൽക്കൂട്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ചൈനയും അമേരിക്കയും തമ്മിൽ കടുത്ത വാക്‌പോര് നിലനിന്നിരുന്നു. ചൈനീസ് വൈറസ് എന്നായിരുന്നു ട്രംപ് കൊറോണ വൈറസിനെ വിളിച്ചിരുന്നത്. 
അമേരിക്കയോടൊപ്പം ചേർന്ന് മഹാമാരിക്കെതിരെ പൊരുതുമെന്ന് ചൈനയും വ്യക്തമാക്കി. 
 

Latest News