വാഷിംഗ്ടണ്‍- ടിക്‌ടോകിലെ ചാലഞ്ച് ഏറ്റെടുത്ത് ടോയ്‌ലറ്റ് സീറ്റ് നക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് കോവിഡ് 19 ബാധിച്ച് ആശുപത്രയിലായി.
വിമാനത്തിലെ ടോയ്‌ലറ്റ് സീറ്റ് നക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത അവ ലൂയിസ് എന്ന യുവതിയാണ് ചാലഞ്ച് ആരംഭിച്ചിരുന്നത്. ചാലഞ്ച് ഏറ്റെടുത്തുകൊണ്ട് ടോയ്‌ലറ്റ് നക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ശ്രദ്ധ പിടിച്ചുപറ്റിയ കാലിഫോര്‍ണിയ സ്വദേശിയും 21 കാരനമായ ലാര്‍സ് താന്‍ രോഗം ബാധിച്ച് ആശുപത്രിയിലാണെന്ന വിവരം ട്വിറ്ററിലൂടെ അനുയായികളെ അറിയിച്ചു. ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ട് തല്‍ക്കാലം മരവിപ്പിച്ചിരിക്കയാണ്.
തനിക്ക് ശരിക്കും കോവിഡ് 19 ബാധിച്ചുവെന്ന് തെളിയിക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്‌തെങ്കിലും അനുയായികള്‍ ലാര്‍സിനെ വിശ്വസിക്കുന്നില്ല. ഇയാളുടെ അക്കൗണ്ട് നിറയെ വ്യാജ ഫോട്ടോകളാണെന്നും കോവിഡ് ബാധിച്ചതായി തെറ്റിദ്ധരിപ്പിക്കുന്നതാകാമെന്നുമാണ് ചിലര്‍ പറയുന്നത്.
ടോയ്‌ലറ്റ് സീറ്റ് അണുമുകത്മാക്കിയ ശേഷമാണ് താന്‍ നക്കിയതെന്നും ആരുടേയും ജീവന്‍ അപകടത്തിലാക്കാനല്ല ചെയ്തതെന്നുമാണ് ചാലഞ്ച് ആരംഭിച്ച അവ ലൂയിസിന്റെ വാദം. ഇന്റര്‍നെറ്റിലെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സാധിച്ചുവെന്നും യുവതി പറയുന്നു. സ്വര്‍ണത്തലമുടിയും നീലക്കണ്ണുമുള്ള ബ്ലാന്‍ഡ് യുവതികള്‍ക്ക് എന്തും അതിജീവിക്കാനകുമെന്നാണ് മറ്റൊരു അവകാശവാദം.
Please RT this so people can know how to properly be sanitary on the airplane pic.twitter.com/x7GX9b4Lxc
— Ava Louise (ig @avalouiise) (@realavalouiise) March 14, 2020






