കൊണ്ടോട്ടി സ്വദേശി മക്കയില്‍ നിര്യാതനായി

ജിദ്ദ- കൊണ്ടോട്ടി കുറുപ്പത്ത് സ്വദേശി ചക്കന്‍ച്ചോല മുഹമ്മദ് എന്ന ബാവ (56) ഹൃദയാഘാതം മൂലം നിര്യാതനായി. മക്കയിലെ സ്വന്തം മുറിയില്‍ ഉച്ചഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു.  ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കിട്ടാത്തതിനെ തുറന്ന് എത്തിയവരാണ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

30  വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം മക്ക ജംഇയത്തുല്‍ ഖൈരിയയില്‍ ജോലി ചെയ്ത് വരികയായിരുന്നു. കറുപ്പത്ത് ജിദ്ദ വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡണ്ട്, കൊണ്ടോട്ടി സെന്റര്‍ ഒരുമ എക്‌സിക്യുട്ടീവ് അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

പിതാവ് അഹമ്മദ്, മാതാവ് ഫാത്തിമകുട്ടി. ഭാര്യ: മൈമൂന മക്കള്‍: ദില്‍ഷാദ്, ജുബൈരിയ, ഹാഫിയ. മരുമക്കള്‍ ബിച്ചു, മുഹമ്മദ് സല്‍മാന്‍.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

Latest News