മലപ്പുറത്ത് എടിഎം കൗണ്ടറിലെ സാനിറ്റൈസര്‍ മോഷ്ടിച്ചു

പെരിന്തല്‍മണ്ണ- മലപ്പുറത്ത് എടിഎം കൗണ്ടറില്‍ സ്ഥാപിച്ച സാനിറ്റൈസര്‍ ബോട്ടില്‍ അടിച്ച് മാറ്റി മോഷ്ടാവ്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ എടിഎം കൗണ്ടറില്‍ വെച്ച സാനിറ്റൈസര്‍ ബോട്ടിലാണ് മോഷ്ടിച്ചത്.
കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബ്രേക്ക് ദി ചെയിന്‍ കാമ്പയിനിന്റെ ഭാഗമായാണ് എടിഎം കൌണ്ടറില്‍ സാനിറ്റൈസര്‍ ബോട്ടില്‍ സ്ഥാപിച്ചത്. ഇതാണ് മോഷണം പോയത്. കളവ് നടത്തുന്നതിന്റെ വീഡിയോ സഹിതം മോഷ്ടാവിനെ തേടുകയാണ് പോലീസിപ്പോള്‍. വീഡിയോ സഹിതം മലപ്പുറം പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്.
 

Latest News