ക്വാറന്റൈനില്‍ കഴിഞ്ഞ സബ് കലക്ടര്‍ ആരുമറിയാതെ നാടുവിട്ടു

കൊല്ലം- ക്വാറന്റൈനില്‍ കഴിയുകയായിരുന്ന കൊല്ലം സബ് കലക്ടര്‍ ഉത്തര്‍പ്രദേശ് സ്വദേശി അനുപം മിശ്ര ആരോടും പറയാതെ സ്ഥലം വിട്ടു. ഏറെ നേരത്തെ അന്വേഷണത്തിനൊടുവില്‍ അദ്ദേഹം ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിനെ ഫോണില്‍ ബന്ധപ്പെട്ടു. ബംഗളൂരുവിലേക്കു പോയെന്നാണു അറിയിച്ചതെന്നു കലക്ടര്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക നമ്പര്‍ ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ ടവര്‍ ലൊക്കേഷനിലാണ്.

വിവാഹത്തിനായി നാട്ടിലേക്കു പോയ സബ് കലക്ടര്‍ കഴിഞ്ഞ 18നാണു കൊല്ലത്തു തിരിച്ചെത്തി ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. മധുവിധുവിനു വിദേശത്തു പോകാന്‍ ജില്ലാ കലക്ടറോട് നേരത്തെ അനുമതി ചോദിച്ചിരുന്നതിനാല്‍, ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു. കൊല്ലത്തു സബ് കലക്ടറുടെ യാത്രയില്‍ ഒപ്പമുണ്ടായിരുന്ന െ്രെഡവറോടും ഗണ്‍മാനോടും ഇക്കാര്യം നിര്‍ദേശിച്ചിരുന്നു. തേവള്ളിയിലെ ഗവ. ഓഫിസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിലേക്കു പോയ സബ് കലക്ടര്‍ വൈകാതെ ബെംഗളൂരുവിലേക്കു പോയതാകാമെന്നു കലക്ടര്‍ പറയുന്നു. അദ്ദേഹത്തിന്റെ ബന്ധു അവിടെയുണ്ട്.

രണ്ടു ദിവസമായി സബ് കലക്ടറുടെ ക്വാര്‍ട്ടേഴ്‌സില്‍ വെളിച്ചം കാണാതിരുന്നതിനെത്തുടര്‍ന്നു സമീപത്തെ ക്വാര്‍ട്ടേഴ്‌സിലെ ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതോടെയാണു സബ് കലക്ടര്‍ ക്വാറന്റൈന്‍ ലംഘിച്ചതു പുറത്തറിഞ്ഞത്.

 

Latest News