മലപ്പുറം- കൊറോണ ലോക്ക് ഡൗണിനിടെ അത്യാവശ്യങ്ങള്‍ക്കുവേണ്ടി പുറത്തിറങ്ങുന്നവരെപോലും തല്ലിയോടിക്കുന്ന പോലീസിന്റെ ഇടപെടല്‍ പരക്കെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കേ കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സണും പോലീസ് മര്‍ദ്ദനത്തിന് ഇരയായി. സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ ഇക്കാര്യം പരിശോധിക്കാന്‍ നേരിട്ട് എത്തിയ ചെയര്‍പേഴ്സണും സംഘവുമാണ് ആളറിയാതെ പോലീസിന്റെ ലാത്തിക്ക് ഇരയായത്. കാലിനും പുറത്തും അടി കിട്ടിയ നഗരസഭാ അധ്യക്ഷ കെസി ഷീബ, സെക്രട്ടറി ബാബു, ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽകുമാർ എന്നിവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കൊണ്ടോട്ടി മുണ്ടപ്പലം പെട്രോൾ പമ്പിനടുത്ത് കടയിൽ വിലവര്‍ദ്ധന സംബന്ധിച്ച് മുന്നറിയിപ്പ് നൽകി കൊണ്ടിരിക്കുമ്പോൾ കടയ്ക്ക് മുമ്പില്‍ ആള്‍ക്കൂട്ടം കണ്ട് പൊലീസ് പാഞ്ഞെത്തി മർദിക്കുകയായിരുന്നു. നഗരസഭയുടെ വാഹനം ഈസമയം തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നുവെന്നും നഗരസഭാ സെക്രട്ടറിയും ഉദ്യോഗസ്ഥരും ആണെന്നു പറഞ്ഞിട്ടും പോലീസ് ലാത്തികൊണ്ട് അടിക്കുകയായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന കൗൺസിലർ യുകെ മമ്മദിശ പറയുന്നു.
സംഭവത്തില്‍ നഗരസഭ സെക്രട്ടറി ഇൻ ചാർജ് ബാബു കൊണ്ടോട്ടി പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യം: