Sorry, you need to enable JavaScript to visit this website.

മുബൈയിലെ ചേരികളില്‍  50,000 പേര്‍ നിരീക്ഷണത്തില്‍

മുംബൈ- കൊറോണ വൈറസ് രാജ്യത്തും വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇതിനകം രാജ്യത്ത് അഞ്ചൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച് കഴിഞ്ഞു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 130പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇപ്പോഴിതാ മുംബൈയിലെ ചേരികളിലെ നാല് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നത്.ഒരാഴ്ചയ്ക്കിടെയാണ് നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നാലുചേരികളിലെ അമ്പതിനായിരത്തോളം ആളുകളെയാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
കൊറോണ സ്ഥിരീകരിച്ച രണ്ടുപേര്‍ വിദേശത്തുനിന്ന് എത്തിയവരും മറ്റ് രണ്ടുപേര്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ആണ്.20000 ത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നിടമാണ് മുംബൈയിലെ ഓരോ ചേരികളും. ഇവിടങ്ങളിലെ ഒരു വീട് വളരെ ചുരുങ്ങിയ ചതുരശ്ര മീറ്ററിലുളളതാണ്. ഈ സാഹചര്യത്തില്‍ ആളുകളെ എങ്ങനെ സുരക്ഷിതമായി പാര്‍പ്പിക്കുമെന്നത് സര്‍ക്കാറിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.
 

Latest News