Sorry, you need to enable JavaScript to visit this website.

പരിഹാരക്രിയകളുടെ കാലം

ഭൂലോക മഹാമാരിയെ ചെറുക്കാൻ എല്ലാ സന്നാഹങ്ങളുമായി മുന്നോട്ടു വന്നതാണ് ചില മതനേതാക്കളും സന്ന്യാസിമാരും. ഭാണ്ഡം പരിശോധിച്ച സുരക്ഷാ ഉദ്യോഗസ്ഥർ ചിലർ ബോധം കെട്ടുവീണു. മറ്റു ചിലർ പ്രാണരക്ഷാർഥം ഓടി. എന്നിട്ടും പ്രസംഗ പരിപാടികൾ മുന്നോട്ടു പോയി. കഥാന്ത്യത്തിൽ ചില കുരുത്തംകെട്ടവർ കുപ്പികളിൽ കൊണ്ടുവന്ന 'സാധനം' ഒന്നു പാനം ചെയ്യാൻ ദിവ്യന്മാരെയും പ്രൊഫസറന്മാരെയും വെല്ലുവിളിച്ചു. നിർബന്ധിത പാനം പേടിച്ച് ദിവ്യ ജനത രംഗം കാലിയാക്കുന്ന ദൃശ്യങ്ങൾ യുട്യൂബിലോ മറ്റോ കാട്ടി. ഇടതു ചാനൽ ദാക്ഷിണ്യമില്ലാതെ അതു കാണിച്ച് പാവങ്ങളെ വിരട്ടി. കൊറോണയെ ചെറുക്കാൻ മോഡി തന്നെ ആഗ്രഹിച്ചതാണ്. അപ്പോഴേക്കും മേൽപറഞ്ഞ കപട നാടകത്തിനു പുറമെ പാർട്ടിയുടെ മേലധികാരികളായ സംഘ്പരിവാറുകാരും പ്രസ്താവനകൾ കൊണ്ടു കുളമാക്കി. ഗോമൂത്രം, ഗോചാണകം ഇത്യാദി വിശിഷ്ട വസ്തുക്കൾ കൊണ്ട് കോവിഡിനെ പമ്പയും ഗംഗയും കാവേരിയുമൊക്കെ കടത്താമെന്ന് എമ്മെല്ലെയും മന്ത്രിയും വരെ പ്രസ്താവിച്ചു. ഭാഗ്യവശാൽ അന്നേരം പ്രധാൻമന്ത്രിജി ഇരു ചെവികളിലും പഞ്ഞി തിരുകി വെച്ച് സുഖമായി ഉറങ്ങാൻ പോയി. ഇത്തരം പ്രസ്താവനകൾ മുൻകൂട്ടി അറിയിക്കണമെന്നും താൻ ആ സമയത്ത് കിടപ്പുമുറിയിലേക്കു പൊയ്‌ക്കൊള്ളാമെന്നും അദ്ദേഹം പാർട്ടി യോഗത്തിലും കാബിനറ്റ് മീറ്റിംഗിലും പറഞ്ഞുവെന്നും കേൾക്കുന്നുണ്ട്. സർവ വിമാന സർവീസുകളും കാൻസലാക്കിയതിനാൽ വിദേശത്തേക്കു കടക്കാൻ കഴിയാതെ പോയി.
****              ****                       ****                ****
കഷ്ടകാലം വരുമ്പോൾ ഒരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതാണ് ബുദ്ധി. അല്ലാതെ ഇവിടെ 'സമ്പത്തുകാലത്തു തൈ പത്ത്് വെച്ചാൽ ആപത്തുകാലത്തു കാപത്തു തിന്നാം' എന്ന മുറയിലുള്ള സമ്പാദ്യമോ നോട്ടുകെട്ടുകളോ ഒന്നും ഖജനാവിലില്ല. ഇനി ഒരു കൊല്ലമേയുള്ളൂ നിയമസഭാ തെരഞ്ഞെടുപ്പ് എന്ന അഗ്നിപരീക്ഷണത്തിന്. കൊറോണക്കാലത്ത് ആദ്യം പാക്കേജ് പ്രഖ്യാപിച്ച മുഖ്യൻ എന്ന ഖ്യാതി അടിച്ചെടുക്കാൻ കഴിയുന്നത് നിസ്സാരമല്ല. പണ്ടേ പിണറായി വിജയൻ ഇത്തരം കാര്യങ്ങളിൽ മിടുക്കനാണെന്നും പാർട്ടിക്കും പ്രതിപക്ഷത്തിനും ഒറ്റ എമ്മെല്ലേ മാത്രമുള്ള മൂന്നാം കക്ഷിക്കുമറിയാം. എന്നാൽ അങ്ങനെയങ്ങു വിട്ടു കൊടുക്കാമോ? 'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം' എന്ന മട്ടിൽ ചില കോൺഗ്രസ് നേതാക്കൾ വിടാതെ പിടികൂടിയിരിക്കുകയാണ്. കൈയിൽ കിട്ടിയതു വൈക്കോൽ തുരുമ്പാണെങ്കിലും തൽക്കാലം പീരങ്കിയാണെന്നു കരുതി പടക്കു ഇറങ്ങുക  തന്നെ.
ബിവറേജസ് ഷാപ്പുകളും സാദാ കള്ളുഷാപ്പുകളും അടക്കണമെന്നാണ് കോൺഗ്രസിലെ ചിലർക്കുള്ള അടങ്ങാത്ത ആഗ്രഹം. അതോടെ സർക്കാർ മൊത്തം 'ആപ്പീസ് പൂട്ടി' വീട്ടിലിരിപ്പാകും. വി.ഡി. സതീശൻ ഒരു വർക്കിംഗ് പ്രസിഡന്റാണ്. എന്തെങ്കിലും 'വർക്ക്' വേണമല്ലോ. അതുകൊണ്ടു പ്രസ്താവനയിറക്കി. ഗുണമുണ്ടായി, അര മിനിറ്റ് കുടുംബത്തോടൊപ്പമിരുന്ന് സ്വന്തം തല ടി.വിയിൽ കാണാനായി. മറ്റൊരു വിദഗ്ധൻ വി.എം. സുധീരൻ എന്നൊരു കഴിഞ്ഞകാല നേതാവായിരുന്നു. തന്റേതായ ഒരു പ്രസ്താവനയോ ചാനൽ വാർത്തയോ, ക്ലിപ്പിംഗോ വെളിച്ചം കണ്ടിട്ട് വാരങ്ങൾ അനവധിയായി. സ്വന്തം മുഖം കാണാൻ പഴയ ദിനപത്രങ്ങൾ എടുത്തു നോക്കേണ്ട കാലം! അതിനിടയിലാണ് കോവിഡിന്റെ വരവും തൽഫലമായി കടകളും സർക്കാർ ഓഫീസുകളും വരെ അടച്ചതും. കള്ളുഷാപ്പടച്ചാൽ, ബെവ്‌കോയുടെ കിളിവാതിലുകൾ ഷട്ടറിട്ടാൽ, പിന്നെ സർക്കാർ തെണ്ടിപ്പോകുകയേ തരമുള്ളൂ. ലോട്ടറി വേണമെങ്കിൽ നിർത്താം. സമ്മാനം കൊടുക്കേണ്ട തുക ലാഭം. ട്രാൻസ്‌പോർട്ട് വണ്ടി ഓട്ടം നിർത്താം, ഇന്ധന ലാഭം, ശമ്പള ലാഭം. അതു പോലെയാണോ ഷാപ്പടക്കൽ? മുന്നിൽ മൂകമാം ചക്രവാളം, പിന്നിൽ ശൂന്യമാം അന്ധകാരം' എന്ന പാട്ടും കേട്ടിരിക്കുകയേ വഴിയുള്ളൂ. വെള്ളാപ്പള്ളി മുതലാളി മുതൽ ലോക്കൽ ഷാപ്പ് മുതലാളി വരെ പിണങ്ങും. അടുത്ത തെരഞ്ഞെടുപ്പിൽ ചില്ലിക്കാശു തരില്ല. അവർ എൽ.ഡി.എഫിന്റെ എല്ല് ഊരിയെടുക്കും. ഇതൊന്നും സുധീരൻജിക്ക്  അറിയാഞ്ഞിട്ടാണോ? ആട്ടെ, അങ്ങോർ മദ്യ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ടോ? അധ്വാനിക്കുന്നവരും ജീവിതത്തിലൊരിക്കലും അധ്വാനിക്കാത്തവരും ഭാരം ചുമക്കുന്നവരും, ഒരു ഭാരവും ഏറ്റെടുക്കാത്തവരും വൈകിട്ട് സമത്വ സുന്ദരമായി സമ്മേളിക്കുന്നത് എവിടെയാണെന്നറിയുമോ? സ്വന്തം പാർട്ടിക്കാർ സമ്മേളിക്കുന്ന കാര്യം പോലും ഖദർ നേതാവിനറിയില്ല. അവർ തിരിച്ച് അങ്ങോട്ടും അറിയുന്നില്ല.
ഷാപ്പടച്ചാൽ വ്യാജമദ്യവും മയക്കുമരുന്നും വ്യാപിക്കും. കക്ഷികളെ പിടിച്ചു ജയിലിലാക്കാമെന്നു വെച്ചാൽ സ്ഥലമില്ല. ഇനിയും മുന്നൂറു ജയിലുകൾ കൂടി അടിയന്തരമായി തുറക്കണം. അതിനു പണം വേണം. വകുപ്പു മന്ത്രി രാമകൃഷ്ണൻ സഖാവും തോമസ് ഐസക് ഡോക്ടറും കൂടി സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ തിരിച്ചും മറിച്ചും കിടത്തി പരിശോധിച്ച ശേഷമാണ് തീരുമനത്തിലെത്തിയത്- പൂർവധികം ഭംഗിയോടെ ഷാപ്പുകൾ തുറന്നു പ്രവർത്തിക്കുന്നതാണ്. കൊറോണക്കെതിരെ, ഷാപ്പുനടയിൽ കൈ കഴുകാൻ സോപ്പും വെള്ളവും വെക്കും. മുഖം തുടയ്ക്കാൻ തൂവാലയും മുഖസൗന്ദര്യം നോക്കാൻ കണ്ണാടിയും നിർബന്ധമാക്കും. പിന്നെന്തിനു ഷാപ്പ് പൂട്ടണം. നാലു മനുഷ്യർ കൂടിച്ചേർന്നിരുന്ന് കൊച്ചുവർത്തമാനം പറഞ്ഞു സന്തോഷിക്കുന്നത് സുധീരന് ഇഷ്ടപ്പെടില്ല. കോൺഗ്രസ് പ്രസിഡന്റായിരുന്നപ്പോൾ ആ പാർട്ടിക്കായിരുന്നു അങ്ങനൊയൊരു കഷ്ടകാലം!
****                         ****                     ****

വലിയ ആഹാര പ്രിയനായിരുന്നു കുഞ്ചൻ നമ്പ്യാർ. ഓട്ടൻ-ശീതങ്കൻ തുള്ളലുകളുടെ ആശാൻ. വേദിയിൽ എത്രത്തോളം സമയം നിന്നു തുള്ളുന്നുവോ, അത്രത്തോളം വിശപ്പും വർധിക്കും എന്നു പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. അമ്പലപ്പുഴ രാജാവ് നടത്തിയ ഒരു കെങ്കേമൻ സദ്യയിൽ ആശ്രിതനായ നമ്പ്യാരും അടുത്തു കൂടി. കുറച്ചു കഴിഞ്ഞപ്പോൾ ആശാൻ പറഞ്ഞു:- മതി, എനിക്കു വയർ നിറഞ്ഞു.  ഇനി ഒരിഞ്ചു പോലും സ്ഥലമില്ല ഉള്ളിൽ. അപ്പോഴാണ് വിളമ്പുകാരന്റെ അനൗൺസ്‌മെന്റ്'- അടുത്തത് പാൽപായസമാണ്. നമ്പ്യാർ വെളുത്ത വാവ്്് പോലെ ചിരിച്ചു.'- എന്നാലിത്തിരി നോക്കിക്കളയാം എന്നായി. കണ്ടിരുന്ന മഹാരാജാവ് ചോദിച്ചു:- വയറ്റിൽ ഒട്ടും തന്നെ സ്ഥലമില്ലെന്നല്ലേ പറഞ്ഞത്? ഇപ്പോൾ പായസം കഴിക്കാൻ എങ്ങനെയാണ് സ്ഥലമുണ്ടായത്?
അതു പിന്നെ, എത്ര വലിയ ആൾക്കൂട്ടം തിങ്ങിനിറഞ്ഞു നിന്നോട്ടെ, മഹാരാജാവ് എഴുന്നെള്ളുന്നു എന്നു പറഞ്ഞാൽ തിരക്കിനിടയിൽ ഒരു വഴി താനേ ഉണ്ടായിക്കൊള്ളുമല്ലോ...... അതുപോലെയാണ് പാൽപായസത്തിന്റെ കാര്യവും: നമ്പ്യാരുടെ ആഹാര ഭ്രമം തന്നെയാണ് അദ്ദേഹത്തെ പേപ്പട്ടി വിഷബാധ നിമിത്തം മരണത്തിലെത്തിച്ചതും.
കോവിഡ് ഭയം കാരണം പുറത്തിറങ്ങരുതെന്നും വഴികൾ കൊട്ടിയടക്കുമെന്നുമൊക്കെയാണ് വാർത്തകൾ. പക്ഷേ ലണ്ടനിൽ നിന്നു മടങ്ങിയ സുന്ദരിയായ ഗായിക കനിക കപൂർ അര ഡസൻ പാർട്ടികളിൽ പങ്കെടുത്തു: കൊറോണയും കൂടെയുണ്ടായിരുന്നു. ഗ്വാളിയോറിലെ രാജകുടുംബം വിജയരാജയും ഓമനപ്പുത്രനും കൂടി വിടാതെ കൂടി. പിന്നെയും വിരുന്നുകൾ 'ക്വാറന്റൈനിൽ' അറബിക്കടലിൽ! മറ്റൊന്നു മേരികോം എന്ന വനിതാ ബോക്‌സിംഗ് ചാമ്പ്യൻ. ഒളിംപിക് യോഗ്യതാ റൗണ്ട് കഴിഞ്ഞു സ്വയം ഏകാന്ത വാസം നോക്കുന്നതിനു പകരം, ആഹാരമെന്നു കേട്ടപ്പോൾ പുറത്തു ചാടി. രാഷ്ട്രപതിയുടെ കൂടെ മാർച്ച് 18 ന് പ്രഭാത വിരുന്നിനു ക്ഷണമുണ്ട്. നേരം വെളുത്തപ്പോൾ തന്നെ മേരികോം ഹാജർ! 'സദ്യക്കു മുമ്പും പടക്കു പിമ്പും' നിൽക്കണമെന്ന പ്രമാണം തന്നെ നടപ്പിലായി. ഇപ്പോൾ ഓരോ സംസ്ഥാനവും അതിർത്തികൾ അടച്ചുതുടങ്ങി. അവരവരുടെ കർമങ്ങൾ ചെയ്തു പ്രാർഥനയോടെ ഒതുങ്ങിക്കഴിയുന്നു. ബസില്ല, ട്രെയിനില്ല, സൈക്കിൾ പോലുമില്ല. അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യാൻ വകുപ്പുകൾ നടയിൽ തന്നെ കാത്തുനിൽക്കുന്നു. 
പണ്ട് പണ്ട് ഇങ്ങനെയൊരു കാലമുണ്ടായിരുന്നു. കൃതയുഗമാണത്രേ! പതുക്കപ്പതുക്കെ അങ്ങോട്ടു നടന്നു തുടങ്ങി നമ്മൾ!ഭൂലോക മഹാമാരിയെ ചെറുക്കാൻ എല്ലാ സന്നാഹങ്ങളുമായി മുന്നോട്ടു വന്നതാണ് ചില മതനേതാക്കളും സന്ന്യാസിമാരും. ഭാണ്ഡം പരിശോധിച്ച സുരക്ഷാ ഉദ്യോഗസ്ഥർ ചിലർ ബോധം കെട്ടുവീണു. മറ്റു ചിലർ പ്രാണരക്ഷാർഥം ഓടി. എന്നിട്ടും പ്രസംഗ പരിപാടികൾ മുന്നോട്ടു പോയി. കഥാന്ത്യത്തിൽ ചില കുരുത്തംകെട്ടവർ കുപ്പികളിൽ കൊണ്ടുവന്ന 'സാധനം' ഒന്നു പാനം ചെയ്യാൻ ദിവ്യന്മാരെയും പ്രൊഫസറന്മാരെയും വെല്ലുവിളിച്ചു. നിർബന്ധിത പാനം പേടിച്ച് ദിവ്യ ജനത രംഗം കാലിയാക്കുന്ന ദൃശ്യങ്ങൾ യുട്യൂബിലോ മറ്റോ കാട്ടി. ഇടതു ചാനൽ ദാക്ഷിണ്യമില്ലാതെ അതു കാണിച്ച് പാവങ്ങളെ വിരട്ടി. കൊറോണയെ ചെറുക്കാൻ മോഡി തന്നെ ആഗ്രഹിച്ചതാണ്. അപ്പോഴേക്കും മേൽപറഞ്ഞ കപട നാടകത്തിനു പുറമെ പാർട്ടിയുടെ മേലധികാരികളായ സംഘ്പരിവാറുകാരും പ്രസ്താവനകൾ കൊണ്ടു കുളമാക്കി. ഗോമൂത്രം, ഗോചാണകം ഇത്യാദി വിശിഷ്ട വസ്തുക്കൾ കൊണ്ട് കോവിഡിനെ പമ്പയും ഗംഗയും കാവേരിയുമൊക്കെ കടത്താമെന്ന് എമ്മെല്ലെയും മന്ത്രിയും വരെ പ്രസ്താവിച്ചു. ഭാഗ്യവശാൽ അന്നേരം പ്രധാൻമന്ത്രിജി ഇരു ചെവികളിലും പഞ്ഞി തിരുകി വെച്ച് സുഖമായി ഉറങ്ങാൻ പോയി. ഇത്തരം പ്രസ്താവനകൾ മുൻകൂട്ടി അറിയിക്കണമെന്നും താൻ ആ സമയത്ത് കിടപ്പുമുറിയിലേക്കു പൊയ്‌ക്കൊള്ളാമെന്നും അദ്ദേഹം പാർട്ടി യോഗത്തിലും കാബിനറ്റ് മീറ്റിംഗിലും പറഞ്ഞുവെന്നും കേൾക്കുന്നുണ്ട്. സർവ വിമാന സർവീസുകളും കാൻസലാക്കിയതിനാൽ വിദേശത്തേക്കു കടക്കാൻ കഴിയാതെ പോയി.
****              ****                       ****                ****
കഷ്ടകാലം വരുമ്പോൾ ഒരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതാണ് ബുദ്ധി. അല്ലാതെ ഇവിടെ 'സമ്പത്തുകാലത്തു തൈ പത്ത്് വെച്ചാൽ ആപത്തുകാലത്തു കാപത്തു തിന്നാം' എന്ന മുറയിലുള്ള സമ്പാദ്യമോ നോട്ടുകെട്ടുകളോ ഒന്നും ഖജനാവിലില്ല. ഇനി ഒരു കൊല്ലമേയുള്ളൂ നിയമസഭാ തെരഞ്ഞെടുപ്പ് എന്ന അഗ്നിപരീക്ഷണത്തിന്. കൊറോണക്കാലത്ത് ആദ്യം പാക്കേജ് പ്രഖ്യാപിച്ച മുഖ്യൻ എന്ന ഖ്യാതി അടിച്ചെടുക്കാൻ കഴിയുന്നത് നിസ്സാരമല്ല. പണ്ടേ പിണറായി വിജയൻ ഇത്തരം കാര്യങ്ങളിൽ മിടുക്കനാണെന്നും പാർട്ടിക്കും പ്രതിപക്ഷത്തിനും ഒറ്റ എമ്മെല്ലേ മാത്രമുള്ള മൂന്നാം കക്ഷിക്കുമറിയാം. എന്നാൽ അങ്ങനെയങ്ങു വിട്ടു കൊടുക്കാമോ? 'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം' എന്ന മട്ടിൽ ചില കോൺഗ്രസ് നേതാക്കൾ വിടാതെ പിടികൂടിയിരിക്കുകയാണ്. കൈയിൽ കിട്ടിയതു വൈക്കോൽ തുരുമ്പാണെങ്കിലും തൽക്കാലം പീരങ്കിയാണെന്നു കരുതി പടക്കു ഇറങ്ങുക  തന്നെ.
ബിവറേജസ് ഷാപ്പുകളും സാദാ കള്ളുഷാപ്പുകളും അടക്കണമെന്നാണ് കോൺഗ്രസിലെ ചിലർക്കുള്ള അടങ്ങാത്ത ആഗ്രഹം. അതോടെ സർക്കാർ മൊത്തം 'ആപ്പീസ് പൂട്ടി' വീട്ടിലിരിപ്പാകും. വി.ഡി. സതീശൻ ഒരു വർക്കിംഗ് പ്രസിഡന്റാണ്. എന്തെങ്കിലും 'വർക്ക്' വേണമല്ലോ. അതുകൊണ്ടു പ്രസ്താവനയിറക്കി. ഗുണമുണ്ടായി, അര മിനിറ്റ് കുടുംബത്തോടൊപ്പമിരുന്ന് സ്വന്തം തല ടി.വിയിൽ കാണാനായി. മറ്റൊരു വിദഗ്ധൻ വി.എം. സുധീരൻ എന്നൊരു കഴിഞ്ഞകാല നേതാവായിരുന്നു. തന്റേതായ ഒരു പ്രസ്താവനയോ ചാനൽ വാർത്തയോ, ക്ലിപ്പിംഗോ വെളിച്ചം കണ്ടിട്ട് വാരങ്ങൾ അനവധിയായി. സ്വന്തം മുഖം കാണാൻ പഴയ ദിനപത്രങ്ങൾ എടുത്തു നോക്കേണ്ട കാലം! അതിനിടയിലാണ് കോവിഡിന്റെ വരവും തൽഫലമായി കടകളും സർക്കാർ ഓഫീസുകളും വരെ അടച്ചതും. കള്ളുഷാപ്പടച്ചാൽ, ബെവ്‌കോയുടെ കിളിവാതിലുകൾ ഷട്ടറിട്ടാൽ, പിന്നെ സർക്കാർ തെണ്ടിപ്പോകുകയേ തരമുള്ളൂ. ലോട്ടറി വേണമെങ്കിൽ നിർത്താം. സമ്മാനം കൊടുക്കേണ്ട തുക ലാഭം. ട്രാൻസ്‌പോർട്ട് വണ്ടി ഓട്ടം നിർത്താം, ഇന്ധന ലാഭം, ശമ്പള ലാഭം. അതു പോലെയാണോ ഷാപ്പടക്കൽ? മുന്നിൽ മൂകമാം ചക്രവാളം, പിന്നിൽ ശൂന്യമാം അന്ധകാരം' എന്ന പാട്ടും കേട്ടിരിക്കുകയേ വഴിയുള്ളൂ. വെള്ളാപ്പള്ളി മുതലാളി മുതൽ ലോക്കൽ ഷാപ്പ് മുതലാളി വരെ പിണങ്ങും. അടുത്ത തെരഞ്ഞെടുപ്പിൽ ചില്ലിക്കാശു തരില്ല. അവർ എൽ.ഡി.എഫിന്റെ എല്ല് ഊരിയെടുക്കും. ഇതൊന്നും സുധീരൻജിക്ക്  അറിയാഞ്ഞിട്ടാണോ? ആട്ടെ, അങ്ങോർ മദ്യ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ടോ? അധ്വാനിക്കുന്നവരും ജീവിതത്തിലൊരിക്കലും അധ്വാനിക്കാത്തവരും ഭാരം ചുമക്കുന്നവരും, ഒരു ഭാരവും ഏറ്റെടുക്കാത്തവരും വൈകിട്ട് സമത്വ സുന്ദരമായി സമ്മേളിക്കുന്നത് എവിടെയാണെന്നറിയുമോ? സ്വന്തം പാർട്ടിക്കാർ സമ്മേളിക്കുന്ന കാര്യം പോലും ഖദർ നേതാവിനറിയില്ല. അവർ തിരിച്ച് അങ്ങോട്ടും അറിയുന്നില്ല.
ഷാപ്പടച്ചാൽ വ്യാജമദ്യവും മയക്കുമരുന്നും വ്യാപിക്കും. കക്ഷികളെ പിടിച്ചു ജയിലിലാക്കാമെന്നു വെച്ചാൽ സ്ഥലമില്ല. ഇനിയും മുന്നൂറു ജയിലുകൾ കൂടി അടിയന്തരമായി തുറക്കണം. അതിനു പണം വേണം. വകുപ്പു മന്ത്രി രാമകൃഷ്ണൻ സഖാവും തോമസ് ഐസക് ഡോക്ടറും കൂടി സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ തിരിച്ചും മറിച്ചും കിടത്തി പരിശോധിച്ച ശേഷമാണ് തീരുമനത്തിലെത്തിയത്- പൂർവധികം ഭംഗിയോടെ ഷാപ്പുകൾ തുറന്നു പ്രവർത്തിക്കുന്നതാണ്. കൊറോണക്കെതിരെ, ഷാപ്പുനടയിൽ കൈ കഴുകാൻ സോപ്പും വെള്ളവും വെക്കും. മുഖം തുടയ്ക്കാൻ തൂവാലയും മുഖസൗന്ദര്യം നോക്കാൻ കണ്ണാടിയും നിർബന്ധമാക്കും. പിന്നെന്തിനു ഷാപ്പ് പൂട്ടണം. നാലു മനുഷ്യർ കൂടിച്ചേർന്നിരുന്ന് കൊച്ചുവർത്തമാനം പറഞ്ഞു സന്തോഷിക്കുന്നത് സുധീരന് ഇഷ്ടപ്പെടില്ല. കോൺഗ്രസ് പ്രസിഡന്റായിരുന്നപ്പോൾ ആ പാർട്ടിക്കായിരുന്നു അങ്ങനൊയൊരു കഷ്ടകാലം!
****                         ****                     ****

വലിയ ആഹാര പ്രിയനായിരുന്നു കുഞ്ചൻ നമ്പ്യാർ. ഓട്ടൻ-ശീതങ്കൻ തുള്ളലുകളുടെ ആശാൻ. വേദിയിൽ എത്രത്തോളം സമയം നിന്നു തുള്ളുന്നുവോ, അത്രത്തോളം വിശപ്പും വർധിക്കും എന്നു പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. അമ്പലപ്പുഴ രാജാവ് നടത്തിയ ഒരു കെങ്കേമൻ സദ്യയിൽ ആശ്രിതനായ നമ്പ്യാരും അടുത്തു കൂടി. കുറച്ചു കഴിഞ്ഞപ്പോൾ ആശാൻ പറഞ്ഞു:- മതി, എനിക്കു വയർ നിറഞ്ഞു.  ഇനി ഒരിഞ്ചു പോലും സ്ഥലമില്ല ഉള്ളിൽ. അപ്പോഴാണ് വിളമ്പുകാരന്റെ അനൗൺസ്‌മെന്റ്'- അടുത്തത് പാൽപായസമാണ്. നമ്പ്യാർ വെളുത്ത വാവ്്് പോലെ ചിരിച്ചു.'- എന്നാലിത്തിരി നോക്കിക്കളയാം എന്നായി. കണ്ടിരുന്ന മഹാരാജാവ് ചോദിച്ചു:- വയറ്റിൽ ഒട്ടും തന്നെ സ്ഥലമില്ലെന്നല്ലേ പറഞ്ഞത്? ഇപ്പോൾ പായസം കഴിക്കാൻ എങ്ങനെയാണ് സ്ഥലമുണ്ടായത്?
അതു പിന്നെ, എത്ര വലിയ ആൾക്കൂട്ടം തിങ്ങിനിറഞ്ഞു നിന്നോട്ടെ, മഹാരാജാവ് എഴുന്നെള്ളുന്നു എന്നു പറഞ്ഞാൽ തിരക്കിനിടയിൽ ഒരു വഴി താനേ ഉണ്ടായിക്കൊള്ളുമല്ലോ...... അതുപോലെയാണ് പാൽപായസത്തിന്റെ കാര്യവും: നമ്പ്യാരുടെ ആഹാര ഭ്രമം തന്നെയാണ് അദ്ദേഹത്തെ പേപ്പട്ടി വിഷബാധ നിമിത്തം മരണത്തിലെത്തിച്ചതും.
കോവിഡ് ഭയം കാരണം പുറത്തിറങ്ങരുതെന്നും വഴികൾ കൊട്ടിയടക്കുമെന്നുമൊക്കെയാണ് വാർത്തകൾ. പക്ഷേ ലണ്ടനിൽ നിന്നു മടങ്ങിയ സുന്ദരിയായ ഗായിക കനിക കപൂർ അര ഡസൻ പാർട്ടികളിൽ പങ്കെടുത്തു: കൊറോണയും കൂടെയുണ്ടായിരുന്നു. ഗ്വാളിയോറിലെ രാജകുടുംബം വിജയരാജയും ഓമനപ്പുത്രനും കൂടി വിടാതെ കൂടി. പിന്നെയും വിരുന്നുകൾ 'ക്വാറന്റൈനിൽ' അറബിക്കടലിൽ! മറ്റൊന്നു മേരികോം എന്ന വനിതാ ബോക്‌സിംഗ് ചാമ്പ്യൻ. ഒളിംപിക് യോഗ്യതാ റൗണ്ട് കഴിഞ്ഞു സ്വയം ഏകാന്ത വാസം നോക്കുന്നതിനു പകരം, ആഹാരമെന്നു കേട്ടപ്പോൾ പുറത്തു ചാടി. രാഷ്ട്രപതിയുടെ കൂടെ മാർച്ച് 18 ന് പ്രഭാത വിരുന്നിനു ക്ഷണമുണ്ട്. നേരം വെളുത്തപ്പോൾ തന്നെ മേരികോം ഹാജർ! 'സദ്യക്കു മുമ്പും പടക്കു പിമ്പും' നിൽക്കണമെന്ന പ്രമാണം തന്നെ നടപ്പിലായി. ഇപ്പോൾ ഓരോ സംസ്ഥാനവും അതിർത്തികൾ അടച്ചുതുടങ്ങി. അവരവരുടെ കർമങ്ങൾ ചെയ്തു പ്രാർഥനയോടെ ഒതുങ്ങിക്കഴിയുന്നു. ബസില്ല, ട്രെയിനില്ല, സൈക്കിൾ പോലുമില്ല. അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യാൻ വകുപ്പുകൾ നടയിൽ തന്നെ കാത്തുനിൽക്കുന്നു. 
പണ്ട് പണ്ട് ഇങ്ങനെയൊരു കാലമുണ്ടായിരുന്നു. കൃതയുഗമാണത്രേ! പതുക്കപ്പതുക്കെ അങ്ങോട്ടു നടന്നു തുടങ്ങി നമ്മൾ!
 
Latest News