Sorry, you need to enable JavaScript to visit this website.

കൊറോണ സീസണലായി തിരിച്ചെത്തും; വാക്‌സിന്‍ അടിയന്തരമായി കണ്ടുപിടിക്കണമെന്ന്‌ യുഎസ് ശാസ്ത്രജ്ഞര്‍


വാഷിങ്ടണ്‍- കൊറോണ വൈറസ് കാലാനുസൃതമായി തിരിച്ചുവരാനുള്ള സാധ്യതയുണ്ടെന്ന് യുഎസിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍. ഇപ്പോള്‍ വൈറസ് ബാധ നിയന്ത്രിച്ചാലും ഇതേ സീസണില്‍ വീണ്ടും വൈറസ് തിരിച്ചുവരാനുള്ള സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഉടന്‍ വൈറസിനെ നേരിടാനുള്ള വാക്‌സിനോ ചികിത്സാരീതിയോ കണ്ടുപിടിക്കേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ പകര്‍ച്ചവ്യാധികളെ കുറിച്ച് ഗവേഷണം നടത്തുന്ന അന്തോണിയോ ഫെയൂസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യം അറിയിച്ചത്. ശീതകാലം വരാനിരിക്കെ ദക്ഷിണാര്‍ദ്ധ ഗോളത്തിലെ രാജ്യങ്ങളിലും ദക്ഷിണാഫ്രിക്കയിലുമൊക്കെ വൈറസ് വേരൂന്നാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

വൈറസ് വ്യാപനമുണ്ടായാല്‍ രണ്ടാം തവണയും നമ്മള്‍ ഈ സാഹചര്യം നേരിടാന്‍ തയ്യാറെടുക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ വികസിപ്പിക്കുകയും ഉടന്‍ ടെസ്റ്റ് ചെയ്യേണ്ടിയും വരും. അടുത്ത തവണ സമാന സാഹചര്യമുണ്ടായാല്‍ ഈ വാക്‌സിന്‍ കൊണ്ട് നേരിടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ രണ്ട് വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിച്ചിട്ടുണ്ട്. യുഎസില്‍ ചൈനയിലുമാണ് പരീക്ഷിച്ചത്. ചികിത്സാരീതികളും പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ചികിത്സയ്ക്കായി ആന്റിമലേരിയല്‍സ് ക്ലോറോക്വിന്‍, ഹൈഡ്രോക്ലോറോകിന്‍ എന്നി മരുന്നുകളില്‍  നിന്ന് പുതിയവ പുനര്‍നിര്‍മിച്ചിട്ടുണ്ട്. വൈറസ് ചൂടുള്ള കാലാവസ്ഥയേക്കാള്‍ സജീവമാകുന്നത് ശൈത്യകാലത്താണെന്നാണ് പ്രാഥമിക നിഗമനമെന്നും മറ്റ് ശാസ്ത്രജ്ഞരുടെ നിഗമനകള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും ഫെയൂസി പറഞ്ഞു.
 

Latest News