ഡോക്ടർക്കും ഭാര്യക്കും മകൾക്കും കൊറോണ; രോഗികൾ ക്വാറന്റീനിൽ

ന്യൂദൽഹി- മൗജ്പുരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർക്കും ഭാര്യക്കും മകൾക്കും കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആരോഗ്യകേന്ദ്രം സന്ദർശിച്ച രോഗികളോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശിച്ചു. മാർച്ച് 12 മുതൽ 18 വരെ ആരോഗ്യകേന്ദ്രം സന്ദർശിച്ച രോഗികളിൽ രോഗബാധയുടെ ലക്ഷണം ഉള്ളവർ ഉടൻ ക്വാറൻീനിൽ പോകാനാണ് അധികൃതർ ആവശ്യപ്പെട്ടത്. ഡോക്ടറുടെ യാത്രാവിവരങ്ങൾ ശേഖരിക്കുന്നതായും ഇദ്ദേഹം വിദേശയാത്ര നടത്തിയിരുന്നോ എന്ന കാര്യം അന്വേഷിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
 

Latest News