Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡിനെതിരായ പോരാട്ടം ഇന്ത്യ ഉടൻ അതിജീവിക്കും-ചൈന

ന്യൂദൽഹി- കോവിഡ്-19ന് എതിരെയുള്ള പോരാട്ടത്തിന് ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് ചൈന. ചൈനയുടെ ഇന്ത്യൻ കോൺസുലർ ജി റോംഗാണ് ഇക്കാര്യം പറഞ്ഞത്. ചൈനീസ് സംരംഭകർ ഇന്ത്യക്ക് സംഭാവന നൽകുമെന്നും വൈറസിനെതിരായ ഇന്ത്യയുടെ മുഴുവൻ പോരാട്ടത്തിനും പിന്തുണ നൽകുമെന്നും ചൈന വ്യക്തമാക്കി. നേരത്തെ ചൈനയിൽ കൊറോണ ബാധിച്ചപ്പോൾ സഹായവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. മെഡിക്കൽ സഹായവും മരുന്നും ഇന്ത്യ നൽകിയെന്നും ഇത് എന്നും ഓർക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. 
ഏറ്റവും അടുത്ത നാളുകളിൽ തന്നെ ഈ പോരാട്ടത്തിൽ വിജയിക്കാൻ ഇന്ത്യക്കാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു. ഇന്ത്യയോടും മറ്റ് രാജ്യങ്ങളോടും ഒപ്പം ചേർന്ന്  വൈറസിനെതിരായ പോരാട്ടത്തിൽ ചൈനയുണ്ടാകും. ഞങ്ങളുടെ കഴിവും ശേഷിയും ഈ ആഗോള വിപത്തിനെ ഇല്ലാതാക്കാൻ വിനിയോഗിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
 

Latest News