Sorry, you need to enable JavaScript to visit this website.

680 പേര്‍ കൂടി മരിച്ചു, ഇറ്റലിയില്‍ കൊറോണ മരണം 7500 കടന്നു

റോം- 24 മണിക്കൂറിനിടെ 680 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇറ്റലിയിലെ കൊറോണ മരണം 7500 കടന്നു. രാജ്യത്തിന്റെ തെക്കന്‍ ഭാഗത്തേക്കും വൈറസ് പടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൊവ്വാഴ്ച 743 പേരാണ് മരിച്ചത്. ബുധനാഴ്ച 683 പേരും. ഇതോടെ മൊത്തം മരണസംഖ്യ 7503 ആയി.
ലോകത്ത് ഏറ്റവുമധികം കൊറോണ മരണമുണ്ടായിരിക്കുന്നത് ഇറ്റലിയിലാണ്. രോഗത്തോട് അക്ഷരാര്‍ഥത്തില്‍ പടവെട്ടുകയാണ് രാജ്യം. വടക്കന്‍ പ്രദേശമായ ലൊംബാര്‍ഡിയിലാണ് ആദ്യമായി രോഗം പ്രത്യക്ഷപ്പെട്ടത്. അവിടെ മരണസംഖ്യ കുറഞ്ഞുവരുന്നുണ്ട്. എന്നാല്‍ തെക്കന്‍ ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം കൂടുകയാണ്.

 

Latest News