കാബൂളിലെ സിഖ് മതസമുച്ചയത്തില്‍ ഭീകരാക്രമണം; 25 മരണം

കാബൂള്‍ - അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ സിഖ് മത സമുച്ചയത്തില്‍ ബുധനാഴ്ച തോക്കുധാരികളും ചാവേറുകളും നടത്തിയ ആക്രമണത്തില്‍ 25 പേര്‍ മരിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്്‌ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. കശ്മീരിലെ മുസ്‌ലിംകളോട് ഇന്ത്യ മോശമായി പെരുമാറിയതിന് പ്രതികാരമാണെന്നും കൂടുതല്‍ ആക്രമണങ്ങളുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

അഫ്ഗാനിസ്ഥാനില്‍ മുന്നൂറോളം സിഖ് കുടുംബങ്ങളാണുള്ളത്. അക്രമികളെയെല്ലാം വധിച്ചതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.

 

Latest News