സന്ദര്‍ശക വിസയിലുള്ള കുടുംബാംഗങ്ങള്‍ക്ക് ലെവി ഇല്ല

ജിദ്ദ- സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് പ്രതിമാസ ലെവി ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇത്തരത്തില്‍ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചത് വിദേശികളെ ആശങ്കപ്പെടുത്തിയിരുന്നു. സന്ദര്‍ശക വിസയിലുള്ള ആശ്രിതര്‍ക്ക് പ്രതിമാസം 100 റിയാല്‍ അടക്കേണ്ടതുണ്ടോയെന്ന് ട്വിറ്ററില്‍ വന്ന ചോദ്യത്തിന് നല്‍കിയ പ്രതികരണത്തിലാണ് ജവാസാത്ത് നിലപാട് അറിയിച്ചത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കീഴില്‍ ഫാമിലി വിസയില്‍ കഴിയുന്ന ആശ്രിതര്‍ക്ക് ലെവി ഏര്‍പ്പെടുത്തിയത് കാബിനറ്റ് തീരുമാനപ്രകാരമാണ്. സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് ഇതുബാധകമല്ലെന്ന് ട്വീറ്റില്‍ വ്യക്തമാക്കി.

Latest News