Sorry, you need to enable JavaScript to visit this website.

മൂന്ന് കോടി ബിസ്കറ്റ് പായ്ക്കുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പാര്‍ലെ

ന്യൂദല്‍ഹി- കൊറോണ വ്യാപനത്തെ നേരിടാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കേ രാജ്യത്ത് മൂന്നുകോടി ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനവുമായി പ്രമുഖ ബിസ്‌ക്കറ്റ് കമ്പനിയായ പാര്‍ലെ. 'പാര്‍ലെ ജി' പാക്കറ്റുകള്‍ അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ കഴി വിതരണം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

"സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് കോടി ബിസ്‌ക്കറ്റ് പാക്കറ്റുകളും സര്‍ക്കാര്‍ ഏജന്‍സികളിലൂടെയാണ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഓരോ ആഴ്ചയും ഒരുകോടി പാക്കറ്റ് വീതം വിതരണത്തിന് സജ്ജമാക്കും" പാര്‍ലെ പ്രൊഡക്ട് കാറ്റഗറി മേധാവി മായങ്ക് ഷാ  പറഞ്ഞു.

ഇപ്പോൾ ഭക്ഷണം ആവശ്യമുള്ളവർക്ക് അത് ഉറപ്പുവരുത്തുന്നതിനായി ഞങ്ങൾ ശ്രമിക്കുകയാണ്. അവരുടെ ഉപജീവനത്തിന് കഷ്ടപ്പെടുന്ന ധാരാളം ആളുകൾ ഉണ്ടാകും, വിശപ്പകറ്റാന്‍ ഞങ്ങൾ സർക്കാരുമായി യോജിച്ച് പ്രവർത്തിക്കും. ഇതിനായി  നിര്‍മ്മാണ യൂണിറ്റിലെ 50 ശതമാനം തൊഴിലാളികളെ ഉപയോഗിക്കുമെന്നും ആവശ്യനുസരണം ഉല്‍പ്പന്നം വിപണിയില്‍ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News