Sorry, you need to enable JavaScript to visit this website.

ഓൺലൈൻ ക്ലാസുമായി ഇലാൻ ലേണിംഗ് ലാബ്‌സ്

കോഴിക്കോട് - കോവിഡ് 19 കാരണം സ്‌കൂൾ, ട്യൂഷൻ ക്ലാസുകൾ നിർത്തിവെച്ച സാഹചര്യത്തിൽ ഈ വർഷം പത്താം ക്ലാസിലേക്ക് ജയിച്ച കുട്ടികൾക്ക് സയൻസ് മാത്‌സ് വിഷയങ്ങളിൽ സൗജന്യ ഓൺലൈൻ ക്ലാസ് ഒരുക്കുകയാണ് ഇലാൻ ലേണിംഗ് ലാബ്‌സ്. 
കേരള, സിബിഎസ്ഇ സിലബസുകൾ പ്രകാരമുള്ള ലൈവ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത് ഐ.ഐ.ടി, എൻ.ഐ.ടി എന്നിവിടങ്ങളിൽനിന്ന് പഠനം പൂർത്തിയാക്കിയ അധ്യാപകർ ആയിരിക്കും.  ലൈവ് ക്ലാസുകളോടൊപ്പം ശാസ്ത്ര പരീക്ഷണങ്ങളുടെ ഹാന്റ്‌സ്ഓൺ ഡെമോൺസ്‌ട്രേഷനും ഓൺലൈൻ പരീക്ഷാ സംവിധാനവും, വാട്‌സ് ആപ് വഴി സംശയ നിവാരണത്തിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. 

മാർച്ച് 23 തിങ്കളാഴ്ച തുടങ്ങിയ ഇലാൻ ലേണിംഗ് ലാബ്‌സിന്റെ സ്റ്റെം ജീനിയസ് പത്ത് സൗജന്യ ഫൗണ്ടേഷൻ കോഴ്‌സിലേക്ക് ചേരാൻ താൽപര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് ഗൂഗിൾ ഫോം ഫിൽ ചെയ്യേണ്ടതാണ്. കൂടുതൽ വിരങ്ങൾക്ക് 0091 95778 81133, 009170258 81133 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

വാർത്തകളും വിശകലനങ്ങളും നിങ്ങളുടെ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

 

Latest News