സൗദിയില്‍ വ്യാജ അണുനാശിനി വിതരണം ചെയ്ത വിദേശി പിടിയില്‍

ദമാം - വ്യാജ അണുനാശിനി ബോട്ടിലുകളില്‍ നിറച്ച് വിതരണം ചെയ്ത വിദേശിയെ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയും വാണിജ്യ മന്ത്രാലയവും ചേര്‍ന്ന് കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് പിടികൂടി.

സ്വകാര്യ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന വിദേശിയാണ് താമസസ്ഥലം കേന്ദ്രീകരിച്ച് വ്യാജ അണുനാശിനി ബോട്ടിലുകളില്‍ നിറച്ച് വിതരണം ചെയ്തിരുന്നത്.

ബോട്ടിലുകളില്‍ അജ്ഞാത പദാര്‍ഥങ്ങള്‍ നിറച്ച് വ്യത്യസ്ത പേരിലുള്ള സ്റ്റിക്കറുകള്‍ പതിക്കുകയാണ് വിദേശി ചെയ്തിരുന്നത്.

 

Latest News