Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തില്‍​ ഒമ്പത്​ പേർക്ക്​ കൂടി കോവിഡ്​; ആകെ 112 രോഗബാധിതര്‍

തിരുവനന്തപുരം- കേരളത്തില്‍ പുതുതായി ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 112 ആയി. നേരത്തേ രോഗം സ്ഥിരീകരിച്ച 12 പേര്‍ ഇതിനകം രോഗവിമുക്തരായിട്ടുണ്ട്. 76542 പേരാണ് നിരീക്ഷണത്തിലുള്ളത്. 76010 വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണുള്ളത്. പുതുതായി 122 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. 

എറണാകുളം സ്വദേശികളായ മൂന്നുപേര്‍, മൂന്നു , രണ്ടു പാലക്കാട്ടുകാര്‍, പത്തനം തിട്ടയില്‍നിന്ന് രണ്ട് പേര്‍, കോഴിക്കോട് ഒരാള്‍ എന്നിങ്ങനെയാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവര്‍. ഇവരില്‍ നാലുപേര്‍ ദുബായില്‍നിന്നും രണ്ടുപേര്‍ ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നും വന്നവരാണ്. മൂന്നു പേര്‍ക്ക് ഇടപഴകിലൂടെയാണ് വൈറ്സ് ബാധയുണ്ടായത്.

പകര്‍ച്ചവ്യാധികള്‍ തടയാനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിനുള്ള 'കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020' മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഇതനുസരിച്ച് ജനങ്ങളും സ്ഥാപനങ്ങളും നടത്തുന്ന പരിപാടികള്‍ നിയന്ത്രിക്കാനും സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടുക പൊതു, സ്വകാര്യ ഗതാഗത്തിന് നിയന്ത്രണം ഏര്‍പ്പെടുക, പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക എന്നിവ ചെയ്യാനാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

Latest News