സൗദിയില്‍ രണ്ടാമത്തെ കോവിഡ് മരണം

റിയാദ്- കോവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. 46 കാരനാണ് മരിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മക്കയിലാണ് പുതിയ മരണം.

രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 900 ആയി വർധിച്ചിട്ടുണ്ട്. പുതുതായി 133 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.റിയാദ് (83), ദമാം (13), ജിദ്ദ (10), മദീന (6), ഖത്തീഫ് (6), അല്‍കോബാര്‍ (5), നജ്‌റാന്‍ (4), അബഹ (2), അറാര്‍ (2), ദഹ്‌റാന്‍ (1), ജുബൈല്‍ (1)

 

Latest News