കാസര്‍കോട്- കൊറോണ വൈറസ് ബാധിച്ച രോഗിയുടെ സ്രവ പരിശോധനഫലം നെഗറ്റീവാണെന്ന് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. കേരളത്തില്‍ ഏറ്റവും കുടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയിലാണ് സംഭവം. തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദ സന്ദേശം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ഗോളിയടുക്ക പള്ളി ഇമാം കെ.എസ് മുഹമ്മദ് അഷ്റഫിനെയാണ് ബദിയടുക്ക പോലീസ് കസ്റ്റഡിയിലെടുത്തത്.
കൊറോണ വൈറസ് ബാധ സംബന്ധിച്ച് വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി സാമൂഹ്യമാധ്യമ അക്കൗണ്ടുകളും ഗ്രൂപ്പുകളും പോലീസും സൈബര്‍സെല്ലും നിരീക്ഷിച്ച് വരികയാണ്.






