ഇറാനില്‍ കോവിഡ് മരണം 2077; കടുത്ത നടപടികളിലേക്കെന്ന് പ്രസിഡന്റ്

തെഹ്‌റാന്‍- ഇറാനില്‍ കോവിഡ് ബാധിച്ച് മരണസംഖ്യ 2077 ആയി. രാജ്യത്ത് മൊത്തം 27,017 രോഗബാധയാണ് ഇതിവരെ സ്ഥീരീകരിച്ചത്.

രോഗ വ്യാപനം തടയുന്നതിന് കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഹസ്സന്‍ റൂഹാനി അറിയിച്ചു. യാത്രാ വിലക്ക് ഉള്‍പ്പെടെയുള്ള നടപടികളാണ് പ്രഖ്യാപിക്കുന്നത്. ജനങ്ങളോട് വീടുകളില്‍ ഇരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതല്ലാതെ പൂര്‍ണമായി അടച്ചിടുന്ന നടപടി ഇറാനില്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.

അധികൃതരുടെ ആഹ്വാനം ചെവിക്കൊള്ളാതെ ആയിരങ്ങളാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ പേര്‍ഷ്യന്‍ പുതുവത്സരത്തോടനുബന്ധിച്ച് തെരുവികളില്‍ ഇറങ്ങിയത്.

 

Latest News