ചെന്നൈ- കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ അടച്ചിട്ടിരിക്കെ, ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസുകളില്‍ എല്ലാ വിദ്യാർഥികളേയും പാസാക്കാനും ക്ലാസ് കയറ്റം നല്‍കാനും വിദ്യാഭ്യാസ വകുപ്പിന് നിർദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.
ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികളെയും ഉയർന്ന ക്ലാസിലേക്ക് വിജയിപ്പിക്കുമെന്ന് കേന്ദ്രീയ വിദ്യാലയവും അറിയിച്ചിട്ടുണ്ട്. കോറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ ക്ളാസുകളിലെ ചില പരീക്ഷകൾ റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണ് പരീക്ഷ എഴുതിയാലും ഇല്ലെങ്കിലും വിദ്യാർഥികൾക്ക് സ്ഥാനക്കയറ്റം നൽകുമെന്ന് അറിയിച്ചത്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സംസ്ഥാന ബോർഡ് പരീക്ഷകളും നിർത്തലാക്കിയിരുന്നു.