കർഫ്യൂവിനെതിരെ പോസ്റ്റിട്ടാൽ അഞ്ചു വർഷം തടവും മുപ്പത് ലക്ഷം റിയാൽ പിഴയും

റിയാദ്- കൊറോണ വ്യാപനം തടയുന്നതിനുള്ള കർഫ്യൂവിനെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം വഴി പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വിഭാഗം വ്യക്തമാക്കി. അഞ്ചു വർഷം തടവും മുപ്പത് ലക്ഷം റിയാൽ പിഴയും ചുമത്തുമെന്ന് ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകി. വിവരസാങ്കേതിക കുറ്റകൃത്യം തടയൽ നിയമം അനുസരിച്ചാണ് ശിക്ഷ.
 

Latest News