ലോക്ക് ഡൗണ്‍ അതിജീവിക്കാന്‍ ടിപ്‌സ് തരാം- പരിഹാസവുമായി ഉമര്‍ അബ്ദുല്ല

ന്യൂദല്‍ഹി- എട്ടുമാസത്തെ വീട്ടുതടങ്കലിന് ശേഷം മോചിതനായ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല, മോചിതനായി തൊട്ടുടനെ പോസ്റ്റ് ചെയ്ത ട്വീറ്റിന് 15 മിനിറ്റില്‍ 5000 ലൈക്ക്. ആയിരം റിട്വീറ്റ്. രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ പരാമര്‍ശിച്ചായിരുന്നു ട്വീറ്റ്.
ക്വാറന്റൈനെയോ ലോക്ക് ഡൗണിനേയോ അതിജീവിക്കാനുള്ള ടിപ്‌സ് ആര്‍ക്കെങ്കിലും ആവശ്യമുണ്ടെങ്കില്‍ തരുന്നതാണ്. എനിക്ക് ഇക്കാര്യത്തില്‍ മാസങ്ങളുടെ അനുഭവമുണ്ട് എന്നായിരുന്നു സ്വതസിദ്ധമായ ശൈലിയില്‍ ഉമറിന്റെ പോസ്റ്റ്.
242 ദിവസത്തെ തടങ്കല്‍ ജീവിതത്തിന് ശേഷം ചൊവ്വാഴ്ചയാണ് ഉമര്‍ അബ്ദുല്ല മോചിതനായത്.

 

Latest News