നൈജീരിയയില്‍ തീവ്രവാദി ആക്രമണത്തില്‍ 50 സൈനികര്‍ കൊല്ലപ്പെട്ടു

മയ്ദ്ഗുരി- ബോകോഹറം തീവ്രവാദികളുടെ പതിയിരുന്നാക്രമണത്തില്‍ നൈജീരിയയില്‍ 50 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന് നേരെ സമീപകാലത്ത് നടക്കുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണിത്.
ഉത്തര യോബെ സംസ്ഥാനത്താണ് സംഭവം. ബോകോഹറം തീവ്രവാദികള്‍ക്കെതിരെ ആക്രമണത്തിന് തയാറെടുക്കുന്നതിനിടെയാണ് സൈന്യത്തിന് നേരെ ആക്രമണമുണ്ടായത്. ഏതാനും ദിവസമായി തീവ്രവാദികള്‍ക്കെതിരെ സൈന്യം ആക്രമണം നടത്തി വരികയായിരുന്നു.

 

Latest News