കൊറോണ മുക്തിക്ക് മാസങ്ങള്‍ വേണ്ടിവരും- പെന്റഗണ്‍

ജനറല്‍ മാര്‍ക് മില്ലി

വാഷിംഗ്ടണ്‍- കൊറോണ വൈറസ് ആക്രമണം മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് പെന്റഗണ്‍. ഇത് നേരിടാന്‍ അമേരിക്കക്ക് സൈന്യം സര്‍വസഹായങ്ങളും നല്‍കും. അമേരിക്കയില്‍ ഇതുവരെ 660 പേരാണ് മരിച്ചത്. അരലക്ഷത്തിലധികം പേര്‍ക്ക് രോഗബാധയുണ്ട്.
അമേരിക്ക 15 ദിവസത്തെ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണയുടെ അനന്തര പ്രത്യാഘാതങ്ങളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതി ആവശ്യമാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ പറഞ്ഞു.
മെയ് അവസാനം ആകുമ്പോഴേക്കും കൊറോണയില്‍നിന്ന് മുക്തി നേടാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ഇത് ജൂലൈ വരെ നീളാണെന്നും ജോയിന്റ് ചീഫ് ഓഫ് ആര്‍മി ജനറല്‍ മാര്‍ക് മില്ലി പറഞ്ഞു.

 

Latest News