ഇന്ത്യയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പൂര്‍ണ ലോക്ക്‌ഡൗണ്‍

ന്യൂദല്‍ഹി- ഇന്ത്യയില്‍ ഇന്ന് അര്‍ധ രാത്രി മുതല്‍ പൂര്‍ണതോതില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു.

21 ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഓരോ പൗരനും ഈ 21 ദിവസവും നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ കണ്ണി മുറിക്കാന്‍ 21 ദിവസങ്ങള്‍ നിര്‍ണായകമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഈ 21 ദിവസം നമ്മള്‍ക്ക് എവിടെയെങ്കിലും പാളിച്ച പറ്റിയാല്‍ അതിലൂടെ കൊറോണ വൈറസ് നമ്മളെ 21 വര്‍ഷം പിറകോട്ടടിപ്പിക്കുമെന്നും മോഡി പറഞ്ഞു.

താനിത് പറയുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രായായിട്ടല്ല, മറിച്ച് നിങ്ങളുടെ വീട്ടിലെ ഒരു അംഗം എന്ന നിലയ്ക്കാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest News