കേംബ്രിഡ്ജ് പരീക്ഷകളില്ല; കഴിവ് വിലയിരുത്തി ഗ്രേഡ് നല്‍കും

ലണ്ടന്‍- വിവിധ രാജ്യങ്ങളിലായി പതിനായിരത്തിലറേ സ്‌കൂളുകളില്‍ എ ലെവല്‍, ജിസിഎസ്ഇ പരീക്ഷകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ബ്രിട്ടീഷ് ആസ്ഥാനമായ കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ മേയ്, ജൂണ്‍ മാസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകള്‍ റദ്ദാക്കി.

കൊറോണ വൈറസ് പടരാതിരിക്കാനായി ആഗോളതലത്തില്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണിത്.
രാജ്യവ്യാപകമായി എല്ലാ ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകളും റദ്ദാക്കാന്‍ യുകെ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചിരുന്നു.
ബന്ധപ്പെട്ട കോഴ്‌സുകളില്‍ ഇതുവരെ വിദ്യാര്‍ഥികള്‍ നേടിയ നൈപുണ്യവും അറിവും അനുസരിച്ച് ഗ്രേഡ് നല്‍കാനാണ് തീരുമാനം. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷയുമാണ് ഏറ്റവും പ്രധാനമെന്ന് കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ വിശദീകരിച്ചു. ലഭ്യമായ വിവരങ്ങളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ സ്‌കൂളുകളുമായി ചേര്‍ന്ന് വിദ്യാര്‍ഥികളുടെ നേട്ടങ്ങള്‍ വിലിയിരത്തല്‍ ആരംഭിച്ചതായും കേംബ്രിഡ്ജ് അറിയിച്ചു.

 

Latest News