ബസ് സ്റ്റാന്‍ഡുകളും പൊതുസ്ഥലങ്ങളും അണുവിമുക്തമാക്കുന്നു

അണുനശീകരണം നടത്തുന്ന അഗ്നി-രക്ഷാസേനാംഗങ്ങള്‍.

കല്‍പറ്റ-കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അരയും തലയും മുറുക്കി അഗ്നി രക്ഷാസേന. ബസ്സ്റ്റാന്‍ഡുകളും  കെട്ടിടങ്ങളും അടക്കം പൊതുഇടങ്ങള്‍ അണുവിമുക്തമാക്കുന്നതില്‍ വ്യാപൃതരായിരിക്കയാണ് സേനാംഗങ്ങള്‍. ജനം കൂടുതല്‍ എത്തുന്ന സ്ഥലങ്ങളാണ് പ്രധാനമായും അണുമുക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം വൈത്തിരി ബസ്സ്റ്റാന്‍ഡ്,  ചുണ്ടേല്‍ ബസ്സ്റ്റാന്‍ഡ്, കല്‍പറ്റ പുതിയ സ്റ്റാന്‍ഡ്, പഴയ സ്റ്റാന്‍ഡ്,  കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ രോഗികളും സഹായികളും ഇരിക്കുന്ന സ്ഥലം, ദേശീയപാതയില്‍ വൈത്തിരി മുതല്‍ കല്‍പറ്റ വരെ ഭാഗത്തെ ബസ്‌സ്റ്റോപ്പുകള്‍, മുത്തങ്ങ ചെക്‌പോസ്റ്റ് എന്നിവിടങ്ങള്‍ അണുവിമുക്തമാക്കി. കല്‍പറ്റയില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ കെ.എം.ജോമി,   ഫയര്‍ ഓഫീസര്‍മാരായ എം.പി.ധനീഷ്‌കുമാര്‍, ബി.ഷറഫുദ്ദിന്‍, സി.കെ. നിസാര്‍, കെ.ജി.ഗോവിന്ദന്‍കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 

 

Latest News