ഇന്ത്യയില്‍ ഒരാളില്‍നിന്ന് നാലു പേര്‍ക്ക് വരെ കോവിഡ് പടരാമെന്ന് പഠനം

ന്യൂദല്‍ഹി- ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതനായ ഒരാളില്‍നിന്ന് നാലുപേര്‍ക്കുവരെ രോഗം പടരാമെന്ന് മുന്നറിയിപ്പ്.  സാധാരണഗതിയില്‍ ശരാശരി ഒന്നോ രണ്ടോ ആള്‍ക്കാണ് രോഗം പടരാന്‍ സാധ്യതയെങ്കിലും സാഹചര്യങ്ങള്‍ സങ്കീര്‍ണമായാല്‍ അത് നാലുപേര്‍ക്കുവരെആകാമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.
ജനസാന്ദ്രതയുള്ള പ്രദേശത്ത് മഹാമാരി പടര്‍ന്നുപിടിക്കാനുള്ള സാധ്യതകളുടേയും കണക്കുക്കൂട്ടലുകളുടേയും അടിസ്ഥാനത്തിലാണ് ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

ഫെബ്രുവരി വരെയുള്ള കൊറോണ രോഗികളില്‍നിന്നുള്ള വിവരശേഖരത്തിലൂടെയാണ് ഐസിഎംആര്‍ ഇതുസംബന്ധിച്ച പഠനം നടത്തിയത്. കൊറോണ വൈറസ് ബാധയെ ചെറുക്കാന്‍ ലോക്ക്ഡൗണും തെര്‍മല്‍ സ്‌ക്രീനിങ്ങുമാണ് ഫലപ്രദമെന്നും പഠനത്തില്‍ കണ്ടെത്തി. രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷണത്തില്‍  പാര്‍പ്പിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും വൈറസ് ബാധയെ ചെറുക്കാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു.

 

Latest News